ബത്തേരി: താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതതു പ്രദേശത്തെ സമുദായ സംഘടനകളുടെ ഭാരവാഹിത്വത്തില്‍ കയറിപ്പറ്റി പാര്‍ട്ടിക്കനുകൂലമാക്കാന്‍ ശ്രമിക്കണമെന്ന് കെപിസിസി മാര്‍ഗ്ഗരേഖ. മതേതരത്വം പറഞ്ഞ് ജാതി സംഘടനകളില്‍ നിന്ന അകന്നു പോയാല്‍ മറ്റ് രാഷ്ട്രീയ സംഘടനകള്‍ അതു പ്രയോജനപ്പെടുത്തുമെന്ന് കെപിസിസി ക്യാമ്പില്‍ അവതരിപ്പിച്ച നയരേഖ ചൂണ്ടിക്കാട്ടുന്നു. എല്ലാതലങ്ങളിലും ഉള്ള നേതാക്കള്‍ മാസത്തില്‍ ഒരു ദിവസമെങ്കിലും നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ചെലവഴിക്കണം. ജീവകാരുണ്യ സംഘടനകളും ഗ്രന്ഥശാലകളും പോലുള്ളവയിലും കുടുംബശ്രീകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്ര പേരുണ്ടെന്നതിന്റെ കണക്കെടുക്കണം. കുടുംബയോഗങ്ങള്‍, വാട്സ്ആപ്പ് കൂട്ടായ്മകള്‍ എന്നിവയുടെ ഭാരവാഹികളായുള്ളവരുടെയും വിവരശേഖരണം നടത്തണം. പ്രമുഖരെ പങ്കെടുപ്പിച്ച് വികസന സെമിനാറുകളും മറ്റും സംഘടിപ്പിക്കണമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചുള്ള നയരേഖ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: