പാരിസ്: ഒളിംപിക്സ് ഗ്രാമമായി ഫ്രഞ്ച് നഗരം പാരീസിന് മിഴിതുറക്കാന്‍ ഇനി ഒമ്പത് നാളുകള്‍ കൂടി. വരുന്ന 26നാണ് ഔദ്യോഗിക ഉദ്ഘാടനത്തോടെ ഒളിംപിക്സ് ദീപം തെളിയുക. ഫുട്ബോള്‍ അടക്കമുള്ള കായിക ഇനങ്ങള്‍ 24ന് ആരംഭിക്കും. പാരീസിലെ പ്രാദേശി സമയം രാവിലെ എട്ട് മുതല്‍ രാത്രി 11 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഭാരത സയമവുമായി മൂന്നര മണിക്കൂറിന്റെ വ്യത്യാസമാണുള്ളത്. ആഗസ്ത് 11ന് സമാപന ചടങ്ങ്. 18 ദിവസം നീണ്ടു നില്ക്കുന്ന ലോക കായിക പൂരത്തില്‍ 32 സ്പോര്‍ട്സ് ഇനങ്ങളാണുള്ളത്. 329 സ്വര്‍ണങ്ങള്‍ സമ്മാനിക്കപ്പെടും. ഇതിന് പുറമെ അത്ലറ്റിക്സ് മത്സരങ്ങളും നടക്കും. ഒളിംപിക്സിലെ പ്രധാന ആകര്‍ഷണ ഇനമായ അത്ലറ്റിക്സ് മത്സരങ്ങള്‍ ആഗസ്ത് ഒന്ന് മുതല്‍ പത്ത് വരെയാണ് നടക്കുക. ആധുനിക ഒളിംപിക്സിന്റെ 34-ാം പതിപ്പാണിത്.
ഏറ്റവും കൂടുതല്‍ ഫൈനലുകള്‍ നടക്കുന്നത് ആഗസ്ത് പത്തിനാണ്. സ്പോര്‍ട്സ് ഇനങ്ങളില്‍ മാത്രം 39 സ്വര്‍ണ മെഡലുകളാണ് അന്ന് നിര്‍ണയിക്കപ്പെടുക. 27നാണ് ആദ്യ ഫൈനല്‍ മിക്സഡ് ഡീം എയര്‍ റൈഫിള്‍സില്‍. ഏറ്റവും അവസാനമായി നടക്കുന്നത് വനിതാ ബാസ്കറ്റ്ബോള്‍ ഇനമാണ്. സമാപന ദിവസം വൈകുന്നേരമാണ് ഈ ഫൈനല്‍.
ചരിത്രത്തില്‍ ആദ്യമായി സമ്മാനത്തിനൊപ്പം പണം ഉള്‍പ്പെടുത്തിയ ഒളിംപിക്സ് കൂടിയാണ് ഇത്തവണത്തേത്. ഭാരതം മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ബാഡ്മിന്റണ്‍ മത്സരങ്ങള്‍ 27ന് ആരംഭിച്ച് ആഗസ്ത് അഞ്ചിന് സമാപിക്കും.
മറ്റൊരു പ്രതീക്ഷാ ഇനമായ ഹോക്കി മത്സരങ്ങളും 27നാണ് ആരംഭിക്കുക. ആഗസ്ത് ഒമ്പതിനാണ് ഫൈനല്‍. ടേബിള്‍ ടെന്നിസ്, അമ്പെയ്ത്ത്, ഷൂട്ടിങ്, ഭാരോദ്വഹനം, ബോക്സിങ്, ഗുസ്തി എന്നിവയിലും ഭാരതത്തിന് വാനോളം പ്രതീക്ഷകളാണുള്ളത്. അത്ലറ്റിക്സില് നീരജ് ചോപ്രയിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. ബാക്കി താരങ്ങളെല്ലാം അത് ഭുതം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: