Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് സൗത്ത്‌ഗേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 11:13 pm IST
inFootball

ലണ്ടന്‍: ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ താരം കൂടിയായ ഗാരെത്ത് സൗത്ത്‌ഗേറ്റ്. യൂറോ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും പരാജയപ്പെട്ട് രണ്ട് ദിവസത്തിനകമാണ് ടീം മാനേജര്‍ പദവിയില്‍ നിന്നും ഒഴിയാന്‍ തീരുമാനിച്ചത്. ഞായറാഴ്ച ജര്‍മന്‍ തലസ്ഥാന നഗരം ബെര്‍ലിനില്‍ നടന്ന യൂറോ 2024 ഫൈനലില്‍ സ്‌പെയിനോട് 2-1ന് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് വെംബ്ലി സ്റ്റേഡിയത്തില്‍ ഇറ്റലിയോട് സൗത്ത്‌ഗേറ്റിന്റെ ടീം ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് യൂറോ ഫൈനലില്‍ കപ്പ് നഷ്ടപ്പെടുത്തിയിരുന്നു. പക്ഷെ അരനൂറ്റാണ്ടിനിടെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ലോക ഫുട്‌ബോളില്‍ ഇതുവരെയില്ലാത്ത തരത്തില്‍ സ്ഥിരതയും മികവും പുലര്‍ത്തിയ കാലമാണ് കടന്നുപോയത്. 2016ലാണ് സൗത്ത്‌ഗേറ്റ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിനെ ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ ഇന്നുവരെ ടീമിന് മികച്ച വിജയങ്ങള്‍ നേടിക്കൊടുക്കാന്‍ സൗത്ത്‌ഗേറ്റിന് സാധിച്ചു. ഏറെ കാലത്തിന് ശേഷം 2018 ഫിഫ ലോകകപ്പ് ഇംഗ്ലണ്ട് സെമിയിലെത്തിച്ചു. അതിന് പിന്നാലെയാണ് കഴിഞ്ഞ യൂറോ കപ്പില്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇക്കുറി വീണ്ടും ഫൈനലിലെത്തിയാണ് ടീം അടയറ പറഞ്ഞത്.

53കാരനായ സൗത്ത്‌ഗേറ്റിന് കീഴില്‍ ഇംഗ്ലണ്ട് 102 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 61 മത്സരങ്ങളില്‍ വിജയിച്ചു. 17 മത്സരങ്ങളില്‍ തോറ്റു. മറ്റേതൊരു ഇംഗ്ലണ്ട് ഫുട്‌ബോള്‍ മാനേജര്‍മാരെക്കാളും വിജയം നേടിയ കോച്ച് ആണ് സൗത്ത്‌ഗേറ്റ്. നാല് പ്രധാന ടൂര്‍ണമെന്റുകളിലായി 14 വിജയങ്ങളാണ് ദേശീയ ടീമിന് നേടിക്കൊടുത്തത്.

ഇംഗ്ലണ്ടിനായി കളിക്കുകയും ചെയ്തു ടീമിന്റെ മാനേജര്‍ ആകുകയും ചെയ്തു. ഇങ്ങനെ ഒരു ഇംഗ്ലണ്ടുകാരനായതില്‍ അഭിമാനിക്കുന്നുവെന്ന് പരിശീലക പദവിയില്‍ നിന്നും പടിയിറങ്ങിക്കൊണ്ട് സൗത്ത്‌ഗേറ്റ് പറഞ്ഞു. എനിക്കാവുന്നതെല്ലാം ഞാന്‍ നല്‍കി- ഇത് ഒരു മാറ്റത്തിനുള്ള സമയമാണ്, പുതിയൊരു അധ്യായം കടന്നുവരട്ടെ- സൗത്ത്‌ഗേറ്റ് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം സപ്തംബര്‍ ഏഴിന് അയര്‍ലണ്ടിനെതിരെയാണ്. യുവേഫ നേഷന്‍സ് ലീഗിലാണ് ആ മത്സരം.

Tags: England national football team coachSouthgate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.