കോട്ടയം: 2018 ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ സിനിമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കില്ലെന്ന് പ്രഖ്യാപിച്ച ഒരു കൂട്ടം മലയാള വിപ്‌ളവ സിംഹങ്ങളില്‍ ഒരാളാണ് ഇപ്പോള്‍ ആസിഫ് അലിയില്‍ നിന്ന് മെമന്‌റോ വാങ്ങാന്‍ വിസമ്മതിച്ച് വിവാദനായകനായിരിക്കുന്ന രമേഷ് നാരായണന്‍ എന്ന് സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നു. അന്ന് നിലപാടുള്ള കലാകാരന്‍ എന്നു വാഴ്‌ത്തിയ ഇടതു സാംസ്‌കാരിക നായകര്‍ ഇപ്പോള്‍ ഈ സംഗീതജ്ഞനെ വര്‍ഗീയ കോമരമായി എടുത്തിട്ടലക്കുകയാണ്. സ്മൃതി ഇറാനി പണ്ട് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നതായിരുന്നു അവരില്‍ ഈ വിപ്‌ളവകാരികള്‍ കണ്ട കുറവ്. ദേശീയ അവാര്‍ഡ് ജേതാക്കളായ പാര്‍വതി, ഭാഗ്യലക്ഷ്മി, സന്ദീപ് സേനന്‍, ആര്‍.സി സുരേഷ്, മേഘനാഥ് എന്നിവര്‍ക്കൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് തങ്ങളുടെ പ്രതിഷേധപ്രഖ്യാപനം നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നു.











