മുംബൈ: ഹിന്ദു തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്ക് ഡിസ്കൗണ്ട് നല്‍കുന്ന മഹാരാഷ്്ടര സര്‍ക്കാരിന്റെ പദ്ധതിയെ വിമര്‍ശിച്ച് എഐഎംഐഎം. നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇത് വര്‍ഗ്ഗീയരാഷ്‌ട്രീയമാണെന്നും അസദുദ്ദീന്‍ ഒവൈസി വിമര്‍ശിച്ചു.
എന്നാല്‍ സിഖ്, ക്രിസ്ത്യന്‍, മുസ്ലിം തീര്‍ത്ഥാടനകേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഒവൈസിക്കെതിരെ ഉയരുന്ന വിമര്‍ശനം. ‘സിഎം പില്‍ഗ്രിമേജ് പദ്ധതി’ എന്ന പദ്ധതിയുടെ പേരിലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഹിന്ദുതീര്‍ത്ഥാടനകേന്ദ്രം ഉള്‍പ്പെടെയുള്ള വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചത്.
75 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായാണ് ഈ യാത്ര. ചാര്‍ധാം യാത്ര, മാതാ വൈഷ്ണോ ദേവി യാത്ര, അമര്‍നാഥ് യാത്ര തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിം തീര്‍ത്ഥാടകരുടെ രണ്ട് തീര്‍ത്ഥാടനകേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിഖുകാരുടെ ഗുരുദ്വാരകളും ക്രിസ്ത്യന്‍ പള്ളികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: