ഇന്ത്യൻ സിനിമാ രംഗത്ത് നിന്നും ആഘോള തലത്തിൽ അറിയപ്പെട്ട ആദ്യ നടിയായാണ് ഐശ്വര്യ റായിയെ ആരാധകർ കാണുന്നത്. എന്നും ഏവരും വിസ്മയത്തോടെയാണ് ഐശ്വര്യ റായിയെ നോക്കിയിട്ടുള്ളത്. കാരണം അത്രമാത്രം ഐശ്വര്യക്ക് മുമ്പോ ശേഷോ ഇത്രയും ജ്വലിക്കുന്ന സൗന്ദര്യം മറ്റൊരു നടിയിലും പ്രേക്ഷകർ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ആനന്ദ് അംബാനിയുടെ വിവാഹത്തിന് നിരവധി താരങ്ങൾ പങ്കെടുത്തു. എന്നാൽ ആഗോള താരങ്ങളുടെ ശ്രദ്ധ പോയത് ഐശ്വര്യയിലേക്കാണ്.
അമേരിക്കൻ മോഡൽ കിം കർദാഷിൻ ഐശ്വര്യക്കൊപ്പം ഫോട്ടോ എടുക്കുകയും സോഷ്യൽ മീഡിയയിൽ ക്യൂൻ എന്ന് കുറിച്ച് കൊണ്ട് പങ്കുവെക്കുകയും ചെയ്തു. ദീപിക പദുകോൺ, ഹോളിവുഡിൽ ഇപ്പോൾ സജീവമായ പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങൾ ഉണ്ടായിട്ടും ലോകമൊട്ടുക്കും ആരാധകരുള്ള ഫാഷൻ ഐക്കൺ കിം കർദാഷിയാൻ ഫോട്ടോയെടുത്തത് ഐശ്വര്യക്കൊപ്പമാണ്. എന്നും ഈ താരപ്രഭയിലായിരുന്നു ഐശ്വര്യ. കരിയറിലെ തുടക്ക കാലം മുതൽ ഐശ്വര്യയെന്ന് പേരിന് പ്രത്യേക സ്ഥാനം ലഭിച്ചു.
സൗന്ദര്യത്തിന്റെ അവസാന വാക്കായി ഐശ്വര്യ റായിയെ പലരും കണ്ടു. തനിക്കുള്ള ജനസ്വാധീനം എത്രത്തോളമെന്ന് അറിയുന്നതിനാൽ തന്നെ വളരെ ശ്രദ്ധാപൂർവമേ ഐശ്വര്യ പൊതുവേദികളിൽ സംസാരിക്കാറുള്ളൂ. താരത്തിന്റെ മൗനത്തിന് പോലും വ്യാഖ്യാനങ്ങൾ ഏറെയാണ്. സ്കൂൾ കാലഘട്ടത്തിലും പെർഫെക്ഷനിസ്റ്റാകാൻ ഐശ്വര്യ ശ്രദ്ധിച്ചിരുന്നു. ഇതേക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഞാനെപ്പോഴും മികച്ച വിദ്യാർത്ഥിയായിരുന്നു. ഏഴാം ക്ലാസിൽ സെക്കന്റ് റാങ്ക് കിട്ടിയതൊഴിച്ചാൽ എപ്പോഴും എനിക്ക് ഫസ്റ്റ് റാങ്ക് ആയിരുന്നു കിട്ടിയത്. ഞാൻ ഹെഡ് ഗേൾ ആയിരുന്നു. നല്ല പെൺകുട്ടി, ലക്ഷ്യം നേടുന്നവൾ എന്നീ പ്രഭാവം എനിക്ക് ചുറ്റുമുണ്ടായിരുന്നു. ഈഗോയിസ്റ്റായിരുന്നു എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ആത്മവിശ്വാസം എന്നിലുണ്ടായിരുന്നു.
എന്നെ ഒരിക്കലും മാതാപിതാക്കൾ നിർബന്ധിച്ചിട്ടില്ല. ഫസ്റ്റ് റാങ്ക് കിട്ടുക എന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ കടമ്പയായിരുന്നില്ല. ഞാൻ പത്താം ക്ലാസിൽ എത്തിയപ്പോൾ സീനിയേർസും ജൂനിയേർസും എല്ലാം വിചാരിച്ചത് ഐസിഎസ്ഇ ബോർഡ് എക്സാമിൽ ഞാൻ ഒന്നാമതെത്തുമെന്നാണ്. പക്ഷെ എനിക്ക് ഏഴാമത്തെയോ എട്ടാമത്തെയോ സ്ഥാനമാണ് ലഭിച്ചത്. തന്റെ ഈഗോയ്ക്ക് ഏറ്റ വലിയ പ്രഹരമായിരുന്നു അതെന്ന് ഐശ്വര്യ റായ് ഓർത്തു.
അതെന്നെ വളരെ വേദനിപ്പിച്ചു. കാരണം അതുവരെയും എന്റെ ഫസ്റ്റ് റാങ്കിന് ഞാൻ വില കൊടുത്തിരുന്നില്ല. എട്ടാം സ്ഥാനത്താണെങ്കിലും 0.5 ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കനുസരിച്ചാണ് ഞാൻ ജീവിക്കുന്നതെന്നും സ്വന്തം പ്രതീക്ഷകൾക്കനുസരിച്ചല്ലെന്നും ഞാൻ തിരിച്ചറിഞ്ഞു.
താൻ ശരിക്കും കരഞ്ഞത് ആ സമയത്ത് മാത്രമാണെന്നും ഐശ്വര്യ റായ് തുറന്ന് പറഞ്ഞു. പഠിക്കാൻ മിടുക്കിയായിരുന്ന ഐശ്വര്യ പിന്നീട് മോഡലിംഗിലേക്ക് കടന്നു. വൈകാതെ സിനിമകളിൽ നിന്നും ഐശ്വര്യക്ക് അവസരം ലഭിച്ചു. 1996 ൽ പുറത്തിറങ്ങിയ ഇരുവർ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ റായ് അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: