ന്യൂദല്‍ഹി: ഉദ്ധവ് താക്കറെയാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദു സമുദായത്തെ വഞ്ചിച്ചതെന്ന് ജുന അഖാര മഹന്ത് നാരായണ്‍ഗിരി. മഹാരാഷ്‌ട്രയില്‍ ബിജെപി ഉദ്ധവ് താക്കറെയെ വഞ്ചിച്ചുവെന്ന ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജുന അഖാഡ മഹന്ത് നാരായണ്‍ ഗിരി. ജഗത് ഗുരു ശ്രീ ആദിശങ്കരാചാര്യ എട്ടാം നൂറ്റാണ്ടിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനായി ഏഴ് അഖാഡകൾ സ്ഥാപിച്ചിരുന്നു. അതില്‍ ഒന്നാണ് ജുന അഖാര.
മഹാരാഷ്‌ട്രയില്‍ 2019ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബിജെപി. തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുടെ സഖ്യകക്ഷിയാിരുന്നു ഉദ്ധവ് താക്കറെയുടെ ശിവസേന. പക്ഷെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയും ശിവസേനയുടെ സഖ്യകക്ഷിയുമായ ബിജെപിയെ തഴഞ്ഞ് ശരദ് പവാറിന്റെ എന്‍സിപിയുമായി കൂട്ടുചേര്‍ന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ നടന്ന വലിയ വഞ്ചനയായിരുന്നു ഇത്. ഈ സംഭവത്തെ പരാമര്‍ശിച്ചാണ് ജ്യോതിഷപീഠത്തിലെ ശങ്കരാചാര്യര്‍ 2019ല്‍ ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടുവെന്ന് തെറ്റായ പ്രസ്താവന നടത്തിയത്.
ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണ് എന്നാണ് കഴിഞ്ഞ ദിവസം ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രസ്താവിച്ചിരുന്നത്. “ശങ്കരാചാര്യന്മാര്‍ സാധാരണ വ്യവസായികളുടെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാറില്ല. പക്ഷെ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി അത് ചെയ്യുക വഴി ശങ്കരാചാര്യന്മാരുടെ പാരമ്പര്യം ലംഘിച്ചു.”- ജുന അഖാര മഹന്ത് നാരായണ്‍ ഗിരി പറയുന്നു. പൊതുവെ ഗാന്ധികുടുംബത്തിന്റെ കിങ്കരനായാണ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി അറിയപ്പെടുന്നത്. എപ്പോഴും കോണ്‍ഗ്രസിന് അനുകൂലമായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന രീതി ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യസ്വാമിക്കുണ്ട്. രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ചരിത്രവും ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യസ്വാമിക്കുണ്ട്.
“ആരാണ് വിജയവും പരാജയവും നിശ്ചയിക്കുന്നത്? നമ്മുടെ ജോലി പ്രാര്‍ത്ഥന മാത്രമാണ്. രാഷ്‌ട്രം, ധര്‍മ്മം, സമാജം എന്നിവയ്‌ക്കും മുകളിലാണ് തങ്ങളെന്ന് ആരും കരുതരുത്”- ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യരെ വിമര്‍ശിച്ച് ജുന അഖാര മഹന്ത് നാരായണ്‍ഗിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: