ഓച്ചിറ : പരബ്രഹ്മക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രസിദ്ധമായ കര്‍ക്കടകസദ്യക്ക് നാളെ തുടക്കമാകും. ആഗസ്ത് 16ന് സമാപിക്കും.
രാവിലെ ഒന്‍പതിന് തൃശ്ശൂര്‍ അമരിപ്പാടം ശ്രീഗുരുനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മാസ്വരൂപാനന്ദ രാമായണമാസാചരണത്തിന്റെയും കര്‍ക്കടകസദ്യയുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് ഇരുന്നു കഴിക്കാന്‍ കഴിയുന്ന കൂറ്റന്‍ പന്തലിന്റെയും വെയിലും മഴയുമേല്‍ക്കാതെ ഭക്തര്‍ക്ക് വരിനില്‍ക്കാന്‍ സൗകര്യമൊരുക്കുന്ന അനുബന്ധ പന്തലിന്റെയും നിര്‍മാണം പൂര്‍ത്തിയായി.
1,500 മുതല്‍ 2000 കിലോഗ്രാംവരെ അരിയാണ് ഒരുദിവസം സദ്യക്കായി ഉപയോഗിക്കുക. 15,000 മുതല്‍ 20,000 വരെ ഭക്തര്‍ ദിവസവുംസദ്യയില്‍ പങ്കെടുക്കും. കണ്ണാടിയില്‍ മുരളീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ 60 അംഗസംഘമാണ് സദ്യ ഒരുക്കുന്നത്. നാലു കൗണ്ടറുകളിലായി ദിവസവും ഉച്ചയ്‌ക്ക് 12 മുതല്‍ മൂന്നുവരെയാണ് ഭക്ഷണം വിളമ്പുക.. ഫോണ്‍: 0476-2690721.











