സിനിമയിൽ മോഹൻലാലിന്റെ ഭാഗത്തും നിന്നും നൽകുന്ന ആത്മസമർപ്പണത്തെപ്പറ്റി പലരും പറഞ്ഞിട്ടുണ്ട്. സംവിധായകർക്കും നിർമ്മാതാക്കൾക്കും സഹ അഭിനേതാക്കൾക്കും ബുദ്ധിമുട്ടാകുന്ന തരത്തിൽ മോഹൻലാൽ ലൊക്കേഷനിൽ പെരുമാറാറില്ല. തന്റെ ശാരീരിക അസ്വസ്ഥതകളെ പോലും വകവെയ്‌ക്കാത ഷൂട്ടിംഗ് പൂർത്തിയാക്കാൻ ശ്രമിക്കുന്ന താരം കൂടിയാണ് അദ്ദേഹം. സിനിമയിൽ മോഹൻലാലിന്റെ ഡെഡിക്കേഷൻ പുതിയ തലമുറ കണ്ടുപഠിക്കണം എന്ന് പറയുകയാണ് നടൻ സുരേഷ് കൃഷ്ണ.ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയിലെ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു താരം പ്രതികരിച്ചത്.
ഡെഡിക്കേഷൻ എന്ന് പറയുന്നതിന്റെ ഏറ്റവും ഉയരത്തിലുള്ള ആളാണ് ലാലേട്ടൻ. ഇപ്പോഴത്തെ ആൾക്കാർ ചെറിയ എന്തെങ്കിലും ഒരു വിഷയം വന്നാൽ മാറിനിൽക്കും. തീരെ വയ്യ, കിടക്കുകയാണ്, ഷൂട്ടിങ്ങിന് വരാൻ പറ്റുകയില്ല എന്ന് ഇന്നത്തെ ആൾക്കാർ പറയും.ഷൂട്ടിംഗ് ഒരു ദിവസം മുടങ്ങിക്കഴിഞ്ഞാൽ പ്രൊഡ്യൂസറുടെ പണം എത്രയാണ് പോകുന്നത് എന്ന് ചിന്തിച്ചു പോലും നോക്കുന്നില്ല പലരും”.
104 ഡിഗ്രി പനിയും വെച്ച് ലാലേട്ടൻ എന്റെ കൂടെ ഫൈറ്റ് ചെയ്തിട്ടുണ്ട്. കോളേജ് കുമാരൻ എന്ന സിനിമയാണെന്ന് തോന്നുന്നു. പനിയും വെച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. ഷൂട്ടിംഗ് ബ്രേക്ക് വേണമെന്നു പറഞ്ഞാൽ ഒരു ദിവസത്തെ അല്ല ഒരാഴ്ചത്തെ പോലും കിട്ടും.. ആരും ഒന്നും പറയാൻ പോകുന്നില്ല. എന്നാൽ ലാലേട്ടൻ അങ്ങനല്ല. സിനിമയോട് കാണിക്കുന്ന ഡെഡിക്കേഷനാണ് അദ്ദേഹത്തിൽ നിന്ന് കണ്ടുപഠിക്കേണ്ടത്”-സുരേഷ് കൃഷ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: