57ാമത് ബിയല്‍ ചെസ്സില്‍ ആക്സന്റസ് 960 കിരീടം നേടി ചെസ് താരം പ്രജ്ഞാനന്ദ. ഏഴ് ഗ്രാന്റ്മാസ്റ്റര്‍മാര്‍ പങ്കെടുക്കുന്ന ഏഴ് റൗണ്ടുള്ള ടൂര്‍ണ്ണമെന്റില്‍ ഏഴില്‍ അഞ്ച് പോയിന്റ് നേടി പ്രജ്ഞാനന്ദയും ഹെയ്ക് മര്‍ടിറോസ്യനും തുല്യത പാലിച്ചിരുന്നു. പിന്നീട് വിജയിയെ തീരുമാനിക്കാന്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മൂന്നാം മത്സരത്തില്‍ പ്രജ്ഞാനന്ദ ജയിച്ചതോടെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹെയ്ക് മര്ടിറോസ്യന് രണ്ടാം സ്ഥാനക്കാരനായി.
ജര്‍മ്മനിയുടെ ഗ്രാന്റ് മാസ്റ്ററായ വിന്‍സന്റ് കെയ്മര്‍ നാലര പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി. പക്ഷെ ആക്സന്റസ് 960 എന്ന ടൂര്‍ണ്ണമെന്റിനെ ബിയല്‍ ചെസ്സിന്റെ പ്രധാന ഭാഗമായി കണക്കാക്കുന്നില്ല. ബിയല്‍ ചെസ്സില്‍ റാപ്പിഡ്, ബ്ലിറ്റ്സ്, ക്ലാസിക്ക് എന്നിങ്ങനെ മൂന്ന് രീതികളിലും ഏഴ് ഗ്രാന്റ് മാസ്റ്റര്‍മാര്‍ പോരാടും. അതിന് ശേഷമേ വിജയിയെ പ്രഖ്യാപിക്കൂ.
ജൂലായ് 26നാണ് ബിയല്‍ ചെസ് സമാപിക്കുക. പ്രജ്ഞാനന്ദയുടെ സഹോദരി ആര്. വൈശാലിയും ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: