Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ അവഗണന: നെല്‍ കൃഷി കര്‍ഷകര്‍ക്ക് ബാദ്ധ്യതയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 01:45 am IST
in Kerala

ആലപ്പുഴ: നെല്‍ക്കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണന തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ നെല്ല് താങ്ങുവില 117 രൂപ ക്വിന്റലിന് വര്‍ധിപ്പിച്ചെങ്കിലും ആ തുക സംസ്ഥാനം നല്കുമോയെന്ന് വ്യക്തതയില്ല. കുട്ടനാട്ടില്‍ അടക്കം കര്‍ഷകര്‍ കാര്‍ഷിക മേഖല ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. നെല്ലുവില കൃത്യമായി കിട്ടാത്തതു മൂലം തുടര്‍ കൃഷിക്കായി വായ്‌പ കിട്ടാതെ വരുന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയില്‍ മാത്രം 350 കോടിയോളം രൂപയാണ് നെല്ലുവില കുടിശിക. പമ്പിങ് സബ്‌സിഡിയും കൃത്യമായി ലഭിക്കുന്നില്ല. ഇതേ തുടര്‍ന്ന് ഏക്കറിന് 1500 രൂപയോളം നേര്‍മ ഇനത്തില്‍ കര്‍ഷകര്‍ കൃഷി ഇറക്കുന്നതിന് മുമ്പായി പാടശേഖര സമിതിക്ക് നല്‌കേണ്ടി വരും.

മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ കൂലി, മറ്റ് അറ്റകുറ്റപ്പണി, ബണ്ട് സംരക്ഷണം തുടങ്ങിയവയ്‌ക്കുള്ള ചെലവ് നേര്‍മക്കൂലിയില്‍ നിന്നാണ് കണ്ടെത്തുന്നത്. പമ്പിങ് സബ്‌സിഡി കൃത്യമായി ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഇത് ഒഴിവായി കിട്ടും. ഒരു കൃഷി വിളവെടുക്കുന്നതിന് 90 മുതല്‍ 120 ദിവസം വരെ മതിയെങ്കിലും കൊടുത്ത നെല്ലുവില ലഭിക്കണമെങ്കില്‍ അതിലും താമസമാണ്. ഓരോ കൃഷി കഴിയുമ്പോഴും 15 ദിവസത്തിനകം നെല്ലുവില കര്‍ഷകരുടെ അക്കൗണ്ടില്‍ വരുമെന്ന് പ്രഖ്യാപിക്കുമെങ്കിലും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ പുഞ്ച കൃഷിയിലെ നെല്ല് ഏപ്രിലില്‍ എടുത്തതാണ്. രണ്ടാം കൃഷിക്കായി വിതയ്‌ക്കാന്‍ നിലം ഒരുക്കിയെങ്കിലും പുഞ്ച കൃഷിയില്‍ ശേഖരിച്ച നെല്ലുവില എപ്പോള്‍ ലഭിക്കുമെന്ന് പറയാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ നെല്ലുവില കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറയ്‌ക്കുകയാണ്.

വളത്തിന്റെയും കീടനാശിനികളുടെയും വില ഏതാനും സീസണായി വര്‍ധിക്കാത്തതാണ് ഏക ആശ്വാസം. തൊഴിലാളികളെ കിട്ടാത്തതും കൂലിച്ചെലവും താങ്ങാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പുരുഷ തൊഴിലാളികള്‍ക്ക് 1050, സ്ത്രീകള്‍ക്ക് 600 രൂപ എന്നാണ് കൂലി നിശ്ചയിച്ചിട്ടുള്ളത്. ആറുമണിക്കൂറാണ് ജോലി. ഒരേക്കര്‍ വിതയ്‌ക്കുന്നതിനും വളം ഇടുന്നതിനും 900 രൂപ വീതമാണ് കൂലി. മരുന്ന് തളിക്കുന്നതിന് ഏക്കറിന് 800 മുതല്‍ 900 രൂപ വരെ ചെലവ് വരും. ഒരേക്കര്‍ നിലം കൃഷി ചെയ്ത് ലോറിയില്‍ എത്തിക്കുമ്പോള്‍ 30,000 രൂപയോളം ചെലവ് വരും. നല്ല വിളവാണെങ്കില്‍ ഒരേക്കറില്‍ നിന്ന് 30 ക്വിന്റല്‍ നെല്ല് വരെ കിട്ടും. എന്നാല്‍ പല കൃഷിയിലും 20 മുതല്‍ 25 ക്വിന്റല്‍ വരെ മാത്രമാണ് കിട്ടാറുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.

Tags: FarmersKerala GovernmentRice farming
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

പുതിയ വാര്‍ത്തകള്‍

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.