തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ മണിക്കൂറുകള്‍ നിരവധി കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. അപകടം നടന്ന ഭാഗത്തെ തുരങ്കത്തിന്റെ 40 മീറ്റര്‍ വരെ ഉളളിലേക്ക് ഒരു സംഘം സ്കൂബ ടീം കടന്നു.എന്നാല്‍ മാലിന്യകൂമ്പാരം കാരണം മുന്നോട്ട് പോകാന്‍ സാധിച്ചില്ല.
ഈ സാഹചര്യത്തില്‍ മാന്‍ഹോളിലെ പരിശോധനക്കായി റോബോട്ടിനെ സ്ഥലത്തെത്തിച്ചു. മാലിന്യം മാറ്റുന്നതിനായാണ് റോബോട്ടിനെയെത്തിച്ചത്.
രാത്രിയിലും പരിശോധന തുടരുകയാണ്. റെയില്‍വേ സ്റ്റേഷന്റെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന് ചേര്‍ന്നുള്ള മാന്‍ഹോള്‍ തുറക്കാനാണ് ശ്രമം.
മാലിന്യം മാറ്റിയ ശേഷം മാത്രമേ ഇനി തിരച്ചില്‍ നടത്താന്‍ കഴിയൂ. ഒരാള്‍ക്ക് മാത്രം ഇറങ്ങാവുന്ന മാന്‍ഹോളിലേക്ക് ആളുകള്‍ ഇറങ്ങുന്നത് അപകടകരമെന്ന് കണ്ടാണ് മാലിന്യം നീക്കാന്‍ റോബോട്ടിനെ കൊണ്ടുവന്നത്. ടെക്നോപാര്‍ക്കിലെ ജെന്‍ റോബോട്ടിക്സ് കമ്പിനിയുടെ റോബോട്ടിനെയാണ് എത്തിച്ചത് റോബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ വഴി നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: