ബാഗ്ദാദ്: കൊല്ലപ്പെട്ട ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ വിധിച്ച് ഇറാഖി കോടതി. ഐഎസുമായി ചേര്‍ന്ന് യസീദി സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചതിനാണ് നടപടി.
മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളാണ് ബാഗ്ദാദിയുടെ ഭാര്യ ചെയ്തിരിക്കുന്നത്. വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐഎസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി സ്ത്രീകളെ മൊസൂളില്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഇവര്‍ കൂട്ടുനിന്നെന്നും കോടതി കണ്ടെത്തി. വംശഹത്യാ കുറ്റം ചുമത്തിയാണ് ഇറാഖി കോടതി ഇവരെ വധശിക്ഷക്ക് വിധിച്ചത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബഹുഭാര്യത്വമുള്ള ബാഗ്ദാദിയുടെ ആദ്യ ഭാര്യ അസ്മ മുഹമ്മദാണെന്നാണ് അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ല്‍ വടക്കന്‍ സിറിയയില്‍ യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് നടത്തിയ ഓപ്പറേഷനിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ട് ഭാര്യമാരും ചില കുടുംബാംഗങ്ങളും വെടിവെപ്പില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: