Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനികരുടെ വീരമൃത്യു പാഴാകില്ല; ശക്തമായി തിരിച്ചടിക്കും, ഭീകരരുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് ഉറച്ച പ്രതിരോധ നടപടികള്‍ ആവശ്യം: കേന്ദ്രം

പി.ഷിമിത്ത് by പി.ഷിമിത്ത്
Jul 10, 2024, 11:32 am IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുടെ ആക്രമണത്തിനു ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്രം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ എന്നിവര്‍ ശക്തമായ ഭാഷയിലാണ് ആക്രമണത്തെ അപലപിച്ചത്. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

കത്വ ബദ്നോട്ടയിലെ ഭീകരാക്രമണത്തില്‍ നമ്മുടെ ധീരരായ അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ അഗാധമായി ദുഃഖിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സില്‍ കുറിച്ചു. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് രാഷ്‌ട്രം അവരോടൊപ്പം ഉറച്ചുനില്‍ക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു, അദ്ദേഹം എക്സില്‍ തുടര്‍ന്നു.

ഭീകരരുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് ഉറച്ച പ്രതിരോധ നടപടികള്‍ ആവശ്യമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു എക്സില്‍ കുറിച്ചു. സൈനികരുടെ വാഹന വ്യൂഹത്തിനു നേരേ ഭീകരര്‍ നടത്തിയ ആക്രമണം അപലപനീയമാണ്, അത് ശക്തമായ തിരിച്ചടിയര്‍ഹിക്കുന്ന ഭീരുത്വമാണ്. വീരമൃത്യു വരിച്ച ധീരരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു, രാഷ്‌ട്രപതി തുടര്‍ന്നു.

അഞ്ചു ധീരഹൃദയരുടെ ജീവത്യാഗത്തിനു കാരണമായവര്‍ക്ക് തിരിച്ചടി നല്കുമെന്നും ആക്രമണത്തിനു പിന്നിലെ ദുഷ്ടശക്തികളെ ഭാരതം പരാജയപ്പെടുത്തുമെന്നും പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ പറഞ്ഞതായി പ്രതിരോധ വക്താവ് ഭരത് ഭൂഷണ്‍ ബസു എക്സില്‍ കുറിച്ചു.

തിങ്കളാഴ്ചയാണ് സൈനിക വാഹന വ്യൂഹത്തിനു നേരേ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എം നാല് കാര്‍ബൈന്‍ റൈഫിളുകളും സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങളും മറ്റു വെടിക്കോപ്പുകളും ഭീകരര്‍ സൈനികര്‍ക്കു നേരേ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നു.

Tags: MilitantJammuterroristheroic death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

News

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

India

ഭീകരാക്രമണത്തിന്‌ എത്തിയ ഭീകരൻ സൗന്ദര്യം കൂട്ടാൻ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്തി കുടുങ്ങി: കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.