ന്യൂദല്‍ഹി: ഡ്രൈവര്‍ വേണ്ടാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി . ഇത്തരം വാഹനങ്ങള്‍ രാജ്യത്തെ ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്ന് ഗഡ്കരി പറഞ്ഞു.
ഇത്തരം കാറുകള്‍ രാജ്യത്ത് വന്നാല്‍ 80 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും. അമേരിക്കയില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയെന്നും മന്ത്രി പറഞ്ഞു.
ടെസ്ല ഉള്‍പ്പടെ കമ്പനികള്‍ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കവെയാണ് ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. അതേസമയം ടെസ്ലയുടെ സാധാരണ കാറുകള്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: