രാജകുടുംബാംഗമാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയും അമ്മ ഊർമിള ഉണ്ണിയും. അതുകൊണ്ട് പരമ്പരാഗതമായി കൈമാറിക്കിട്ടിയ ആചാരങ്ങളും നിഷ്ഠകളുമെല്ലാം ഇപ്പോഴും ഉത്തരയും ഊർമിളയും കുടുബംവും പിന്തുടർന്ന് പോരുണ്ട്. ഉത്തരയ്‌ക്ക് ആദ്യത്തെ കൺമണി പിറന്നശേഷമാണ് ഇക്കാര്യങ്ങളെല്ലാം ഊർമിളയും ഉത്തരയും ആരാധകരോട് വിശദീകരിച്ച് പറയാൻ തുടങ്ങിയത്. ഊർമിളയുടെ ഏക മകളാണ് ഉത്തര ഉണ്ണി. അതുകൊണ്ട് തന്നെ പേരക്കുട്ടി പിറന്നശേഷം അതിയായ സന്തോഷത്തിലാണ് ഊർമിളയും കുടുംബവും.
കഴിഞ്ഞ ദിവസമായിരുന്നു ഉത്തരയുടെ മകൾ ധീമഹിയുടെ ഒന്നാം പിറന്നാൾ. എല്ലാ ആഘോങ്ങളും പോലെ ഗംഭീരമായിരുന്നു ആദ്യത്തെ പിറന്നാളും. കണ്ണ് അടച്ച് തുറന്നപ്പോഴേക്കും ധീമഹിയുടെ ഒന്നാം പിറന്നാൾ വന്നത് പോലെയാണ് അനുഭവപ്പെട്ടത് എന്നാണ് ഉത്തര ഉണ്ണി മകളുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.
‘അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിക്കാൻ പഠിച്ചത് നിന്നിലൂടെ, കുഞ്ഞിന് നാഗത്താന്മാർ കാവലുള്ളതിന്റെ ലക്ഷണമാണത്’
രാജകുടുംബാംഗമാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയും അമ്മ ഊർമിള ഉണ്ണിയും. അതുകൊണ്ട് പരമ്പരാഗതമായി കൈമാറിക്കിട്ടിയ ആചാരങ്ങളും നിഷ്ഠകളുമെല്ലാം ഇപ്പോഴും ഉത്തരയും ഊർമിളയും കുടുബംവും പിന്തുടർന്ന് പോരുണ്ട്. ഉത്തരയ്‌ക്ക് ആദ്യത്തെ കൺമണി പിറന്നശേഷമാണ് ഇക്കാര്യങ്ങളെല്ലാം ഊർമിളയും ഉത്തരയും ആരാധകരോട് വിശദീകരിച്ച് പറയാൻ തുടങ്ങിയത്. ഊർമിളയുടെ ഏക മകളാണ് ഉത്തര ഉണ്ണി. അതുകൊണ്ട് തന്നെ പേരക്കുട്ടി പിറന്നശേഷം അതിയായ സന്തോഷത്തിലാണ് ഊർമിളയും കുടുംബവും.
‘നിവിൻ അന്ന് ഇടിച്ചത് സംവിധായകൻ പറഞ്ഞിട്ടല്ല, മക്കളുടെ കൂടെ ഇരുന്നപ്പോൾ പോലും ഇത്ര സന്തോഷം തോന്നിയിട്ടില്ല’
കഴിഞ്ഞ ദിവസമായിരുന്നു ഉത്തരയുടെ മകൾ ധീമഹിയുടെ ഒന്നാം പിറന്നാൾ. എല്ലാ ആഘോങ്ങളും പോലെ ഗംഭീരമായിരുന്നു ആദ്യത്തെ പിറന്നാളും. കണ്ണ് അടച്ച് തുറന്നപ്പോഴേക്കും ധീമഹിയുടെ ഒന്നാം പിറന്നാൾ വന്നത് പോലെയാണ് അനുഭവപ്പെട്ടത് എന്നാണ് ഉത്തര ഉണ്ണി മകളുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.
അത്ഭുതങ്ങൾ സംഭവിക്കുമെന്ന് താൻ വിശ്വസിക്കാൻ പഠിച്ചത് മകളിലൂടെയാണെന്നും ഉത്തര പറയുന്നു. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും ധീക്കുട്ടിക്ക് ഒരു വയസായതുപോലെ തോന്നുന്നു. അത്ഭുതങ്ങൾ സംഭവിക്കുമെന്ന് നീ ഞങ്ങളെ വിശ്വസിപ്പിച്ചു. ഞങ്ങൾക്ക് വളരെയധികം സ്നേഹിക്കാനുള്ള കഴിവുണ്ടെന്ന് നീ ഞങ്ങളെ വിശ്വസിപ്പിച്ചു. ഓരോ ദിവസവും നിന്നോടൊപ്പം വളരെ മനോഹരമായിരിക്കുമെന്ന് നീ ഞങ്ങളെ വിശ്വസിപ്പിച്ചു.
365 ദിവസങ്ങൾ… നീ ഞങ്ങളെ കുറച്ചുകൂടി ചിരിപ്പിക്കുകയും കുറച്ചുകൂടി ശ്രദ്ധിക്കാനും കുറച്ചുകൂടി ആകുലപ്പെടാനും പഠിപ്പിച്ചു. ജീവൻ സൃഷ്ടിക്കാനുള്ള ശക്തി സ്ത്രീകൾക്കുണ്ടെന്ന് ഈ വർഷങ്ങളിലെല്ലാം ഞാൻ വിശ്വസിച്ചിരുന്നു. പക്ഷെ അമ്മയ്‌ക്കും അച്ഛനും അമ്മൂമ്മയ്‌ക്കും മുത്തച്ഛനും അമ്മാവനും അമ്മായിക്കും അങ്ങനെ പലർക്കും ജന്മം നൽകാനുള്ള ശക്തി സ്ത്രീകൾക്കുണ്ടെന്ന് എനിക്കിപ്പോൾ അറിയാം.
ഒരു ചെറിയ വിരലിന്റെ ജനനത്തോടെ എല്ലാവരുടെയും ജീവിതം മാറുന്നു. ജീവിതത്തിന് ഒരു താൽക്കാലികമായി നിർത്താനുള്ള ബട്ടൺ ഉണ്ടായിരുന്നെങ്കിൽ ഈ നിമിഷം എനിക്ക് മരവിപ്പിക്കാനും എന്റെ ജീവിതകാലം മുഴുവൻ നിന്നെ കൈപിടിച്ച് ചെലവഴിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ നിന്റെ ചിറകുകൾ വളർത്തിയെടുക്കേണ്ടതുണ്ടെന്നും നിനക്ക് സഞ്ചരിക്കാൻ ഒരു വലിയ ലോകമുണ്ടെന്നും എനിക്കറിയാം
ഒരു പെൺകുട്ടിക്ക് ശരിയായ ജോഡി ഷൂസ് കൊടുക്കൂ… അവൾ ലോകം കീഴടക്കും എന്ന ഉദ്ധരണി പോലെ… ശരിയായ ചുവടുകൾ ഒരു വ്യക്തിയെ അവരുടെ വിജയത്തിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ ധീമഹി ഇപ്പോൾ നടക്കാൻ തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ ചുവടുകൾ അവളെ അവളുടെ സ്വപ്നങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കും എന്നാണ് മകൾക്ക് പിറന്നാൾ ആശംസിച്ച് ഉത്തര കുറിച്ചത്.
ഊർമിളയും കൊച്ചുമകളെ കുറിച്ച് വാചാലയായി എത്തിയിരുന്നു. അവിട്ടം നക്ഷത്രത്തിൽ പിറന്ന ധീമഹിക്ക് അമ്മൂമ്മയുടെ പേരായ അവിട്ടം തിരുനാൾ ഉമാ പ്രഭ തമ്പുരാട്ടി എന്ന പേര് കൂടി ഇട്ടിട്ടുണ്ടെന്നും ഊർമിള കുറിപ്പിലൂടെ പറയുന്നു.
നാഗത്താന്മാർ കാവലുള്ള കുഞ്ഞാണ് ധീമഹിയെന്നും ഉത്തര പ്രസവിച്ചപ്പോൾ തന്നെ അതിന്റെ ലക്ഷണങ്ങൾ തങ്ങൾ കണ്ടതിനെ കുറിച്ചും ഊർമിള സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിവരിച്ചു.
മാത്രമല്ല ധീമഹിക്കായി ഒരു പുള്ളുവത്തിയെ ഫോൺ ചെയ്ത് വരുത്തി കുഞ്ഞിന് വേണ്ടി ഗണപതിയൊരുക്ക് വെച്ചതിന്റെയും നാവേറ് പാടിച്ചതിന്റെയും വീഡിയോയും ഊർമിള പങ്കിട്ടിട്ടുണ്ട്. നിരവധി പേരാണ് ഉത്തരയുടെയും ഊർമിളയുടെയും കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ധീമഹിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്
ഗുരുവായൂരപ്പന്റെ നടയിൽ ധീമഹിയുടെ തുലാഭാരം. വാദ്യോപകരണമായ മൃദംഗം കൊണ്ട് ഉത്തര നടത്തിയത് വൈറലായിരുന്നു. ഗായത്രി മന്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് മകൾക്ക് ധീമഹി എന്ന പേര് കുടുംബം നൽകിയത്. 2021 ഏപ്രിൽ മാസത്തിലായിരുന്നു ഉത്തരയും നിതേഷും തമ്മിലുള്ള വിവാഹം. 2023 ജൂലെ ആറാം തിയതിയായിരുന്നു ഉത്തര ഉണ്ണി മകൾ ധീമഹിക്ക് ജന്മം നൽകിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: