മണിക്കൂറുകളോളം കഴുത്തറ്റം ചെളിവെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ കല്യാണ്‍ ആചാര്യയ്ക്ക് (Kalyan Acharya) മടിയില്ല. കാരണം ഒരു പക്ഷെ ഏതെങ്കിലും അവിശ്വസനീയമായ ഒരു പക്ഷിജീവിതത്തിന്റെ തുടിപ്പ് തന്റെ ക്യാമറയില്‍ പകര്‍ത്താനായാലോ. അതാണ് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ (Wildlife photographer) കല്യാണ്‍ ആചാര്യയുടെ പതിവ് ജീവിതം.
പക്ഷികളുടെ അത്യപൂര്‍വ്വ ജീവിതസ്പന്ദനങ്ങള്‍ തേടി ക്യാമറയുമായി അലയുക. ജീവന് പണയം വെച്ച് വരെ അവരുടെ ജീവിതത്തിലെ അപൂര്‍വ്വ സൗന്ദര്യം ഒപ്പിയെടുക്കുക. ചിലപ്പോള്‍ മണിക്കൂറുകള്‍ ധ്യാനിച്ച ശേഷം പുഴയുടെ മുകളിലേക്ക് തലനീട്ടുന്ന ഒരു ചെറുമത്സ്യത്തെ കൊത്തിയെടുത്ത് പറക്കുന്ന പരുന്താകാം. അതല്ലെങ്കില്‍ ചിറകുമുളയ്ക്കാത്ത അരുമക്കുഞ്ഞുങ്ങള്ക്ക് ആഹാരവുമായി നെഞ്ചിടിപ്പോടെ പറന്നെത്തുന്ന സൂചിമുഖിക്കിളി.
വിസ്മയിപ്പിക്കുന്ന, ചിലപ്പോള്‍ നെഞ്ചിടിപ്പോടെ കാണാവുന്ന ഇത്തരം ഫ്രെയിമുകള്‍ എത്രയോ ഉണ്ട് കല്യാണ്‍ ആചാര്യയുടെ ജീവിതത്തില്‍. വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫി എന്നത് പലപ്പോഴും ക്യാമറ ടെക്നോളജിയുടെ അറിവ് മാത്രമല്ല, അതിനപ്പുറം ആരും കാണാത്ത പക്ഷിജീവിതത്തിലെ ഒരു അപൂര്‍വ്വ സ്പന്ദനം പകര്‍ത്താനുള്ള ധ്യാനം കൂടിയാണ്. മണിക്കൂറുകള്‍ നീളുന്ന ക്ഷമാപൂര്‍വ്വമായ ധ്യാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: