Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രകൃതി സ്‌നേഹികളുടെ മതം

അഭിലാഷ് ജി.ആര്‍. കൊല്ലം by അഭിലാഷ് ജി.ആര്‍. കൊല്ലം
Sep 29, 2024, 06:48 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ തരത്തില്‍ ആണ് പൊതുവേ എല്ലാ ജീവജാലങ്ങളും കഴിയുന്നത്. അത് അങ്ങനെ തന്നെ വേണംതാനും. എന്നാല്‍ മറ്റു ജീവജാലങ്ങളില്‍ നിന്നും മനുഷ്യനുള്ള ഏറ്റവും വലിയ സവിശേഷത ‘മനുഷ്യന്‍ ജീവിതം അവന്റെ ഇച്ഛാനുസരണം നയിക്കുന്നു’ എന്നതാണ്. ജീവിതം നയിക്കുക എന്നാല്‍ സ്വന്തം ചിന്തക്കും കാഴ്ചപ്പാടിനും വിശ്വാസപ്രമാണത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഒക്കെ അനുസൃതമായി ഓരോ ദിവസവും കഴിയുക എന്നതാണ്. അതിനാലാണ് ലോകത്ത് വിവിധ പ്രത്യയശാസ്ത്രങ്ങളും മതങ്ങളും സംസ്‌കാരവും ഭക്ഷണരീതികളും ഉണ്ടായത്.

മതവിശ്വാസിയായ ഏതൊരാളും താന്‍ എന്തുകൊണ്ട് ആ മതത്തില്‍ തുടരുന്നു എന്ന ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ടാവും. ഉത്തരം പലപ്പോഴും ‘അച്ഛനും അമ്മയും ആ മതസ്ഥര്‍ ആയതുകൊണ്ട്’ അല്ലെങ്കില്‍ ആ ‘മതത്തിലെ കുടുംബത്തില്‍ ജനിച്ചതുകൊണ്ട്’ എന്നിങ്ങനെയാവും. ഹൈന്ദവധര്‍മ്മത്തില്‍ ഒഴികെ ഈ ഉത്തരം പ്രസക്തമാണു താനും. എന്നാല്‍ ഹിന്ദുത്വമാവട്ടെ മതമെന്നതിനേക്കാള്‍ ജീവിത രീതിയാണ്.

പ്രകൃതിക്കും ജൈവ വ്യവസ്ഥയ്‌ക്കും പ്രാധാന്യം നല്‍കുന്ന ലോകത്തിലെ ഒരേയൊരു ജീവിതരീതിയാണ് വൈന്ദവധര്‍മ്മം. അതൊരു ജീവിതചര്യയാണ്.

അതിനാലാണ് ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ഹിന്ദുവിശ്വാസികള്‍ പ്രകൃതിയെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഉദാഹരണത്തിന് ,
തുളസി – ലക്ഷ്മി ദേവി
മഞ്ഞള്‍ – പാര്‍വതി ദേവി
വേപ്പ്- ആദിപരാശക്തി
ആല്‍ – ത്രിമൂര്‍ത്തി സ്വരൂപം
എന്നിങ്ങനെ ഔഷധികളും വൃക്ഷങ്ങളുമായും ബന്ധപ്പെട്ട ഒട്ടേറെ സങ്കല്‍പ്പങ്ങള്‍ ഹിന്ദുവിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
ഓരോ നാളിനും ഓരോ വൃക്ഷങ്ങള്‍, ഓരോ മൃഗങ്ങള്‍ എന്നിവ ഹിന്ദു വിശ്വാസത്തിന്റെ മാത്രം പ്രത്യേകതയാണ്.

ആരാധനാലയങ്ങളോടു ചേര്‍ന്നു സസ്യോദ്യാനം(നക്ഷത്രവനം) ഉണ്ടാക്കി പരിപോഷിപ്പിക്കുന്നത് ഹിന്ദു വിശ്വാസികള്‍ മാത്രമാണ്.

കേരളത്തില്‍ പല ഭാഗങ്ങളിലും തമിഴ്‌നാട്ടിലും ഭവനങ്ങളുടെ മുന്നില്‍ രാവിലെ അരിപ്പൊടി കൊണ്ട് കോലം വരയ്‌ക്കുന്നത് ആചാരം മാത്രമല്ല, ഉറുമ്പുകളെയും ചെറുജീവികളെയും ഊട്ടുക കൂടിയാണ്്.

ബലിതര്‍പ്പണം നടത്തുമ്പോള്‍ ബലിക്കാക്കകള്‍ മുതല്‍ ജലജീവികളെ വരെ ഊട്ടുകയാണ് ചെയ്യുന്നത്. പശുവിനെ അമ്മയായി കണ്ട് ഗോപൂജ നടത്തുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നതും ഹിന്ദുവിശ്വാസത്തിന്റെ മാത്രം പ്രത്യേകതയാണ്. മയിലിനെ സുബ്രഹ്മണ്യന്റെ വാഹനമായി കണ്ട് ക്ഷേത്രങ്ങളില്‍ വളര്‍ത്തുന്നു.

ക്ഷേത്രക്കുളങ്ങളില്‍ മത്സ്യങ്ങളെ വളര്‍ത്തി ഭക്തര്‍ പൊരി ഭക്ഷണമായി നല്‍കുന്നു. സര്‍പ്പങ്ങളെ ശിവന്റെ ആഭരണമായും മഹാവിഷ്ണുവിന്റെ ശയ്യയായും കണ്ടു സര്‍പ്പക്കാവുകളെ സംരക്ഷിക്കുന്നു. നദികളെയും തീര്‍ത്ഥക്കുളങ്ങളെയും ദിവ്യമായി കണ്ട് ആരാധിക്കുന്നു.

ഗംഗ, യമുന, കാവേരി തുടങ്ങിയ നദികളെ ദേവിയായി കണ്ടു പല അനുഷ്ഠാനങ്ങളാല്‍ അവയെ പൂജിച്ച് സായുജ്യം അടയുന്നവരാണ് ഹിന്ദുക്കള്‍.

സര്‍വ്വചരാചരങ്ങളിലും ഈശ്വരന്‍ വസിക്കുന്നു എന്ന വിശ്വസിക്കുന്നു എന്ന തിരിച്ചറിവില്‍ ഹിന്ദുക്കള്‍ ഗോക്കളെയും സസ്യലതാദികളെയും ആരാധിക്കുന്നു. സ്ത്രീകളെ ദേവിയായി സങ്കല്‍പ്പിച്ച് നാരിപൂജ, കന്യകാ പൂജ, മാതൃപൂജ എന്നിവ അനുഷ്ഠിക്കുന്നു. ഭൂമിയെ ദേവിയായി കണ്ടു ഗൃഹനിര്‍മാണത്തിന് മുമ്പും കൃഷി ആരംഭിക്കുന്നതിനുമുമ്പും ഭൂമിപൂജ നടത്തി പ്രകൃതിയെയും പരിസ്ഥിതിയെയും ആരാധിക്കുന്നു. സകല ചരാചരങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്ന സൂര്യഭഗവാനെ സൂര്യനമസ്‌കാരം ചെയ്തു പൂജിക്കുന്നു. ഇതൊക്കെ സനാതനധര്‍മ്മത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഭാരതം എന്ന വാക്കിന്റെ തന്നെ അര്‍ത്ഥം തന്നെ നോക്കൂ. ഭഗവാനും രതിയും ചേര്‍ന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭഗവാനില്‍ രതി കൊള്ളുന്നവര്‍ ആണ് ഭാരതീയര്‍.

ഇങ്ങനെ ഹൈന്ദവ വിശ്വാസത്തിലെ ഓരോ ഘട്ടത്തിലും ചെയ്യുന്ന പൂജാകര്‍മ്മങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും, അന്തര്‍ലീനമായിരിക്കുന്ന യഥാര്‍ത്ഥതത്ത്വം ഓരോ ഹിന്ദുവും മനസ്സിലാക്കേണ്ടതുണ്ട്. അതു പുതുതലമുറയ്‌ക്കു പകര്‍ന്നു കൊടുക്കുകയും വേണം. ഇങ്ങനെ അര്‍ത്ഥപൂര്‍ണ്ണമായ രീതിയില്‍ ആചാരാനുഷ്ഠാനങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്കേ താന്‍ എന്തുകൊണ്ടു ഹിന്ദു ആയിരിക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാവൂ.

ചുരുക്കത്തില്‍, ഗ്രന്ഥകേന്ദ്രീകൃതമായ മതനിയമങ്ങളില്ലാതെ വിശ്വാസപ്രമാണങ്ങള്‍ക്കപ്പുറം സസ്യജാലങ്ങളിലും, പക്ഷിമൃഗാദികളിലും, പ്രകൃതിയെയും ദൈവമായി കാണുകയും അവയെ പൂജിച്ച് സായുജ്യമടയുകയും ചെയ്യുന്ന പ്രകൃതി സ്‌നേഹത്തിന്റെ ജീവിതരീതിയാണ് ഹിന്ദുധര്‍മ്മം.

(അധ്യാപകനും അഡോളസന്‍സ് കൗണ്‍സിലറും പ്രഭാഷകനും ആണ് ലേഖകന്‍)

Tags: Devotionalenvironmentreligion of nature lovers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

Samskriti

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

Environment

ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നു ? പേര് സിറ്റി കില്ലർ ; ശാസ്ത്രജ്ഞർ പറഞ്ഞ കാര്യങ്ങൾ വളരെ ഞെട്ടിപ്പിക്കുന്നത്

Samskriti

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies