കോട്ടയം: കാനഡയിലെ കോളേജ് പ്രതിനിധികള്‍ പ്രലോഭനവുമായി കേരളത്തിലേക്ക്. പഠനം കഴിഞ്ഞവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതോടെ കാനഡയില്‍ പഠിക്കാന്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് കോളേജുകളില്‍ വിദ്യാര്‍ത്ഥികളെയെത്തിക്കാന്‍ വിവിധ വാഗ്ദാനങ്ങളുമായി പ്രതിനിധികള്‍ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്ക് പോകുന്നവര്‍ നിലവിലുള്ള സാഹചര്യത്തില്‍ പഠനം കഴിഞ്ഞ് തിരിച്ചുവരാനുള്ള മാനസിക തയ്യാറെടുപ്പിലായിരിക്കണമെന്ന് അവിടെയുള്ളവര്‍ ഓര്‍മിപ്പിക്കുന്നു. അവിടെ സ്ഥിര താമസത്തിനും സ്ഥിര ജോലിക്കും ഉള്ള സാധ്യതകള്‍ തുലോം കുറഞ്ഞുവരികയാണ്. പഠിക്കാനായി പോകുന്നവര്‍ അവിടെ പി ആര് ലഭിക്കുമെന്നും തുടര്‍ന്ന് അവിടെ തന്നെ ജീവിതം തുടരാമെന്നുമുള്ള പ്രതീക്ഷയിലാണ് 30 ലക്ഷം രൂപയിലേറെ ചെലവിടുന്നത്. എന്നാല്‍ പഴയതുപോലെ തൊഴില്‍ സാധ്യത ഇല്ലെന്ന യാഥാര്‍ത്ഥ്യം ഏജന്‍സികള്‍ മറച്ചുവയ്ക്കുകയാണ്. വീട് പണയപ്പെടുത്തിയും മറ്റും കാനഡയില്‍ എത്തുന്നവര്‍ മേലില്‍ ബുദ്ധിമുട്ടും. നിലവിലുള്ളവര്‍ക്ക് വലിയ പ്രശ്നങ്ങളില്ലെങ്കില്‍ പോലും ഇനി പഠിക്കാനായി പോകുന്നവര്‍ പഠനം കഴിഞ്ഞ് തിരിച്ചുവരാം. തൊഴിലും പി.ആറും ലഭിക്കുന്നത് ഭാഗ്യം പോലെയിരിക്കുമെന്നാണ് അവിടത്തുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: