തൃശൂര്‍: തായ്ലന്റുകാരി യുവതിയെ കോടാലിക്കാരന്‍ ചെക്കന് ഇങ്ങ് എടൂത്തൂ ട്ടോ…. വളരെ അപൂര്‍വ്വ വിവാഹത്തിന് മുരിങ്ങൂര്‍ ശ്രീചീനിക്കല്‍ ഭഗവതി ക്ഷേത്രം വേദിയായി.
തായ്ലന്റിലെ ബാങ്കോങ്ങില്‍ ഒരുമിച്ച് ഐടി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന കോടാലി പാഡി സ്വദേശി മുണ്ടിയത്ത് ശിവരാമന്റെ മകന് അജിത്ത് കുമാര്‍, തായ്ലന്റ് ബാങ്കോങ്ങ് ലാംനസോവ വാങ്ങ്നോയി കിറ്റി പോളും തമ്മിലാണ് മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വിവാഹിതരായത്.
വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായി രുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കൂടി സമ്മതത്തോടെയാണ് വിവാഹം.കേരളത്തിലെത്തി നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് വിവാഹം നടത്തിയത്. വരന്റെ അച്ഛന്റേയും, അമ്മയുടേയും മറ്റു ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
കേരളീയ ശൈലിയില്‍ സെറ്റ് മുണ്ടും ചുവന്ന ബ്ളൗസും, മുല്ലപ്പുവൂം ചൂടി മലയാളി പെണ്‍കുട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് കിറ്റി പോളെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തായിലന്റിലേക്ക് തന്നെ ഇരുവരും തിരിച്ച് പോകും. ക്ഷേത്രം മേല്‍ശാന്തി വിഷ്ണു നെടുമ്പ്രക്കാട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര സമാജം ഭാരാവാഹികള്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: