Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാന്നാര്‍ കൊലപാതക കേസ്; കസ്റ്റഡി കാലാവധി ഇന്ന് തീരും, ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 07:26 am IST
in Kerala

മാന്നാര്‍: യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ പോലീസിന്റെ പിടിയിലുള്ള രണ്ടുമുതല്‍ നാലുവരെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോടതി റിമാന്‍ഡ് ചെയ്ത ശേഷം കസ്റ്റഡിയില്‍ ലഭിച്ച മൂന്നു പ്രതികളും വിശദമായ ചോദ്യം ചെയ്യലില്‍ സഹകരിച്ചില്ലെന്നാണു സൂചന. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇവരെ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്നു പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. കസ്റ്റഡി കാലാവധി അവസാനിക്കുമ്പോള്‍ കാര്യമായ തെളിവുകള്‍ പോലീസിനു ശേഖരിക്കാനായിട്ടില്ല.

ഒന്നാംപ്രതിയും കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്രയേലിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് വന്‍ സന്നാഹങ്ങളോടെയെത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുപരിശോധിച്ചപ്പോള്‍ കിട്ടിയ ദുര്‍ബലമായ തെളിവുകളില്‍ കൂടുതലായി മറ്റൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. എന്നാല്‍, പോലീസ് യാതൊന്നും തന്നെ വ്യക്തമാക്കുന്നില്ല. സെപ്റ്റിക് ടാങ്കില്‍നിന്ന് ഒരു ഹെയര്‍ ക്ലിപ്പ്, അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ഒരു ലോക്കറ്റ്, കറുത്ത ഏതോ ചെറിയ വസ്തുക്കള്‍ എന്നിവയാണ് ലഭിച്ചത്. ഇത് ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയെങ്കിലെ കലയുടെ കൊലപാതകവുമായി ഇതിനെ ബന്ധിപ്പിക്കാനും സാധിക്കൂ.

അതേസമയം കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും പോലീസിന് വിജയിക്കാനായില്ല. നിലവില്‍ അനിലിനാ
യി പോലീസ് ബ്ലൂ കോര്‍ണര്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചത് മാത്രമാണ് നടപടി.

ചെന്നിത്തല ഇരമത്തൂരില്‍ മീനത്തേതില്‍ കലയെ 15 വര്‍ഷംമുന്‍പ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തത് പോലീസിനെയും കുഴയ്‌ക്കുകയാണ്. ഇന്റര്‍പോളിന്റെ സഹായം തേടുന്നതിന്റെ ആദ്യപടിയായി വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അനിലിനെ നാട്ടിലെത്തിച്ചെങ്കില്‍മാത്രമേ കേസിന്റെ മുന്നോട്ടുള്ള പോക്ക് സുഗമമാകൂ. ഒട്ടേറെപ്പേരെ പോലീസ് ഇതിനോടകം ചോദ്യംചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരായ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കും മാന്നാര്‍ സിഐക്കും സ്ഥലംമാറ്റത്തിന് ഉത്തരവിറങ്ങിയിട്ടുണ്ട്. അതിനാല്‍ പുതിയതായി വരുന്നവര്‍ കാര്യമായി അന്വേഷിക്കട്ടെ എന്ന രീതിയില്‍ മെല്ലപ്പോക്ക് നടത്തുന്നതായും ആക്ഷേപമുണ്ട്.

അനിലുമായി ബന്ധമുള്ള സംസ്ഥാനത്തിനു പുറത്തുള്ളവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിനായി സംസ്ഥാനത്തിനു പുറത്തേക്കു പോകാനും
പോലീസ് ആലോചിക്കുന്നു. കസ്റ്റഡിയിലുള്ള പ്രതികള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നതായി പോലീസിന് സംശയമുണ്ട്. പ്രതികള്‍ ഒന്നിച്ചായാല്‍ പുതിയ കഥകള്‍ മെനയുമെന്ന സംശയത്തില്‍ ഇവരെ മൂന്നു പോലീസ് സ്റ്റേഷനുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

Tags: Mannar murder casecustodial period
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാന്നാര്‍ കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഒഴിഞ്ഞു

പ്രതികളെ കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചപ്പോള്‍
Kerala

മാന്നാര്‍ കൊലക്കേസ്; മൂന്ന് പ്രതികളും റിമാന്‍ഡില്‍

Kerala

മാന്നാര്‍ കൊലക്കേസ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

മാന്നാറിലെ കൊലപാതക കേസ്; പ്രതികളെ വിശദമായി ചോദ്യം ചെയ്ത് പോലീസ്

Kerala

മാന്നാര്‍ കൊലപാതക കേസ് ‘ദൃശ്യം’ മോഡല്‍ സംശയിച്ച് പോലീസ്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.