Kerala

ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ മുന്നാക്ക സമുദായത്തെ അവഗണിക്കുന്നു: ജി. സുകുമാരന്‍ നായര്‍

Published by

പന്തളം: ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ മുന്നാക്ക സമുദായത്തെ അവഗണിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ഒന്നാം നമ്പര്‍ കരയോഗ രൂപവത്കരണം നടന്ന തട്ടയില്‍ ഇടയിരേത്ത് തറവാടിന് സമീപം പണിത മന്നത്ത് പദ്മനാഭന്‍ സ്മാരക ക്ഷേത്രസമര്‍പ്പണവും സമുദായാചാര്യന്റെ അര്‍ദ്ധകായ വെങ്കല പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായര്‍ സമുദായത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഗുണവും ഇല്ലെന്നും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമാക്കി ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. സമുദായത്തിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല. നായര്‍ സമുദായത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ചില ശ്രമിക്കുകയാണ്. എല്ലാവരെയും സ്നേഹിക്കാനാണ് നായര്‍ സമുദായം പഠിച്ചിട്ടുള്ളത്. ആദ്യത്തെ സംഘടനാ പ്രവര്‍ത്തനത്തിന് വിത്തു ഭാഗിയ മണ്ണാണ് ഇവിടം, ജാതിമത വ്യത്യാസമില്ലാതെ അവതാര പുരുഷനായാണ് മന്നത്ത് പത്മനാഭന്‍ ആദ്യ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചത്. എന്നെ ദൈവമായി കാണരുത് പറഞ്ഞ് മന്നത്ത് പത്മനാഭനെ കാലഘട്ടം ദൈവമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by