തിരുവനന്തപുരം: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ഒമ്പതാമത് ദേശീയ ജൂനിയര്‍ മിനി ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്മാരായി.
ആണ്‍കുട്ടികളുടെ നോക്കൗട്ട് വിഭാഗത്തില്‍ കേരളം ഒമ്പതു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നു സ്വര്‍ണവും ഒരു വെങ്കലവും നേടി റണ്ണര്‍ അപ്പ് ട്രോഫി കരസ്ഥമാക്കി. മിനി ഗോള്‍ഫ് സ്‌ട്രോക്ക് വിഭാഗത്തില്‍ മൂന്നു വെള്ളിയും രണ്ടു വെങ്കലവും നേടി പെണ്‍കുട്ടികള്‍ ഓവറോള്‍ മൂന്നാം സ്ഥാനത്തെത്തി.
ഇന്‍ഡോറില്‍ കഴിഞ്ഞ മാസം 28 മുതല്‍ ജൂലൈ മൂന്നു വരെയായിരുന്നു ദേശീയ ചാമ്പ്യന്‍ഷിപ്പ്. കേരളത്തിനു വേണ്ടി ആരോണ്‍, ശ്രേയസ്, അഭിഷേക്, അശ്വിന്‍, ശ്രീശാന്ത്, അഭിമന്യു, പ്രിത്വിദേവ്, ജ്യോതിരൂപ്, ആശ എസ് സുരേഷ്, അനഘ, ബി കൃഷ്ണ, ഭദ്ര ആര്‍ പിള്ള, വേദശ്രീ എന്നിവര്‍ മെഡലുകള്‍ നേടി.












