കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ്
കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലൈ എട്ടിനു വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ സ്ഥിര പ്രവേശനം നേടണം.മുന്‍ അലോട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനത്തില്‍ തുടരുന്ന പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാരും ഈ സമയപരിധിക്കു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം എടുക്കണം. പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്ഫര്മേഷന് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. മുന്‍ അലോട്ട്മെന്റുകളില്‍ ഉള്‍പ്പെടാത്തവരും അലോട്ട്മെന്റ് ലഭിച്ചശേഷം
പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ജൂലൈ ഒന്‍പത്, പത്ത് തീയതികളില്‍ എസ്.സി എസ ്.ടി രണ്ടാം സ ്പെഷ്യല്‍ അലോട്ട്മെന്റിനുള്ള രജിസ ്ട്രേഷനൊപ്പം പുതിയതായി ഓപ്ഷന് നല്‍കുകയും രജിസ്ട്രേഷന് നടത്തുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: