ടെഹ്റാന് : ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മസൂദ് പെസെഷ്കിയന് വിജയിച്ചു.യാഥാസ്ഥികത ചിന്താഗതിക്കാരനായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് മസൂദ് പെസെഷ്കിയന്റെ വിജയം.
പരിഷ്കരണ വാദിയാണ് മസൂദ് പെസെഷ്കിയന്. മതത്തിന്റെ കടുത്ത നിലപാടുകള്‍ പിന്തുടരുന്ന രീതിയല്ല അദ്ദേഹത്തിന്റേത്. പാശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ചയാകാമെന്ന ചിന്താഗതി പുലര്‍ത്തുന്ന ആളാണ്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്കിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മെയ് മാസത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തെ തുടര്‍ന്നാണ് ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: