പുന്നപ്ര: കരയില്‍ നിന്ന് കടലിലേക്ക് ഇറക്കി പോകുന്നതിനിടെ എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ചു, വള്ളം കുറ്റന്‍ തിരയില്‍പ്പെട്ടു. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര നര്‍ബോന പടിഞ്ഞാറ് തീരത്തായിരുന്നു സംഭവം. കടല്‍ അല്‍പ്പം ശാന്തമായതിനെ തുടര്‍ന്ന് ഇവിടെ കരയിലിരുന്ന ഒന്നാം വാര്‍ഡ് പൂന്തരശ്ശേരില്‍ തങ്കച്ചന്റെ ഇയാന്‍ എന്ന നീട്ടു വല വള്ളമാണ് കടലില്‍ അപകടത്തില്‍പ്പെട്ടത്.
കരയില്‍ നിന്ന് മറ്റുള്ളവരുടെ സഹായത്തോടെ വള്ളം തള്ളി ഇറക്കിയതിനു ശേഷം എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ കുറ്റന്‍ തിരമാലകള്‍ മാറി മാറി വള്ളത്തില്‍ ആഞ്ഞടിച്ചു. കാഴ്ച കണ്ട് ഭയന്ന് കരയില്‍ നിന്നവര്‍ കൂകി വിളിച്ചു. ഇതിനിടയില്‍ രണ്ടു പേര്‍ വെള്ളത്തില്‍ വീണെങ്കിലും വീണ്ടും വള്ളത്തില്‍ നീന്തിക്കയറിയതിനാല്‍ ദുരന്തം ഒഴിവായി. മനോധൈര്യം കൈവിടാതെ തൊഴിലാളികള്‍ കുറെയധികം തുഴഞ്ഞതിനു ശേഷമാണ് എന്‍ജിന്‍ പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: