Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം: എസ്എന്‍ഡിപിക്കെതിരെ യെച്ചൂരിയും ഗോവിന്ദനും

എം.ഡി. ബാബു രഞ്ജിത്ത് by എം.ഡി. ബാബു രഞ്ജിത്ത്
Jul 5, 2024, 01:24 am IST
in Kerala

കരുനാഗപ്പള്ളി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ കനത്ത പരാജയത്തിന്റെ പേരില്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചെയ്യാനായി കരുനാഗപ്പള്ളിയില്‍ ചേര്‍ന്ന ദക്ഷിണ മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിഡിജെഎസ് രൂപീകരിച്ചത് യാദൃച്ഛികമല്ല, തെക്കേ ഇന്ത്യയിലെ ബിജെപിയുടെ മുന്നേറ്റം കൃത്യമായി പരിശോധിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍ വോട്ട് ശതമാനം വര്‍ധിച്ചു. യുഡിഎഫ്-ബിജെപി മത്സരം എന്ന നിലയിലേക്കുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തുമെന്ന ധാരണ താഴെതട്ടിലുള്ള ജനങ്ങളിലേക്ക് എത്തിയെന്നും ഇതിനെ ഗൗരവത്തോടെ കാണണമെന്നും കേരളത്തിലെ ധാര്‍ഷ്ട്യവും അഴിമതിയും പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ശാഖാ യോഗങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് ഗോവിന്ദന്‍ ആരോപിച്ചു. എസ്എന്‍ഡിപിയില്‍ എതിരഭിപ്രായമുള്ള കമ്മിറ്റികള്‍ പിരിച്ചുവിട്ട് പുതിയത് രൂപീകരിക്കുകയാണ്. എസ്എന്‍ഡിപിയിലെ ഈ പ്രവണത ചെറുത്ത് തോല്‍പ്പിക്കണമെന്നും ഗോവിന്ദന്‍ ആഹ്വാനം ചെയ്തു.

ക്ഷേമപെന്‍ഷന്‍ നല്കാത്തത് തിരിച്ചടിയായെന്ന വിമര്‍ശനവും ഉന്നയിച്ചു. സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം. ജനങ്ങളുടെ മനസ് മനസിലാക്കാന്‍ താഴെത്തട്ടിലുള്ള നേതാക്കള്‍ക്ക് കഴിയുന്നില്ല. പാര്‍ട്ടിയില്‍ ചില പ്രാദേശിക അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നു. സഹകരണ മേഖലയില്‍ അഴിമതി ഉണ്ടാകരുതെന്നും സംസ്ഥാന സെക്രട്ടറി നിര്‍ദേശം നല്കി. ആലപ്പുഴയിലെ തോല്‍വി കനത്ത തിരിച്ചടിയായി. കായംകുളം നിയമസഭ മണ്ഡലത്തില്‍ പിന്നില്‍ പോയത് അതീവ ഗുരുതരം. കൊല്ലത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചുണ്ടായോ എന്ന് പരിശോധിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എഫ്‌ഐയെ ന്യായീകരിച്ചപ്പോഴും കരുനാഗപ്പള്ളി മേഖലാ യോഗത്തിലും എം.വി. ഗോവിന്ദന്‍ എസ്എഫ്‌ഐയെ തള്ളിപറഞ്ഞു. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം അവമതിപ്പ് ഉണ്ടാക്കുന്നു. അക്രമത്തിലൂടെ കാമ്പസ് പിടിച്ചെടുക്കാമെന്ന എസ്എഫ്‌ഐയുടെ ശൈലി ശരിയല്ല, ഇതു തിരുത്തണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ വരെ ഉള്ളവരാണ് റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തത്.

Tags: M.V Govindansitaram yechurySNDPLok Sabha electionCPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

Kerala

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

Main Article

കേരളം തീരുമാനിക്കട്ടെ

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.