ന്യൂദൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദേശീയ തലസ്ഥാനത്ത് എത്തിയതായിരുന്നു ടിഡിപി അധ്യക്ഷൻ.
സംസ്ഥാനത്തിന്റെ വികസനത്തിനുള്ള നിർണായക നിർദേശങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടി. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിലെ സുപ്രധാന പങ്കാളിയായ തെലുങ്കുദേശം പാർട്ടി (ടിഡിപി) കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ എന്നിവരുമായും സംസ്ഥാന പ്രത്യേക വിഷയങ്ങളിൽ അദ്ദേഹം ചർച്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, ആരോഗ്യമന്ത്രി ജെ.പി. നദ്ദ എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരുമായി നായിഡു കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
2014ലെ വിഭജനത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രസഹായം ലഭിക്കുന്നതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദൽഹി സന്ദർശനം നിർണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: