കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി. കാപ്പന് എംഎല്‍എക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മാണി സി. കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് വിചാരണക്കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് കാപ്പന് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കാപ്പനെതിരെ വിചാരണ അടക്കമുള്ള കീഴ്ക്കോടതി നടപടികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരിക്കുകയാണ്.
കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണക്കോടതിയുടെ നടപടി എന്നായിരുന്നു കാപ്പന്റെ ഹര്‍ജി. എന്നാല്‍ പ്രഥമദൃഷ്ട്യ കേസ് നിലനില്ക്കും എന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോന് നല്കിയ പരാതിയിലെടുത്ത കേസില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. 2019 ലാണ് മേനാന് കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: