Sports

വിംബിള്‍ഡണ്‍ മിക്‌സഡില്‍ മറേയ്‌ക്കൊപ്പം റഡുക്കാനു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലണ്ടന്‍: കരിയറിലെ അവസാന വിംബിള്‍ഡണിനിറങ്ങുന്ന ബ്രിട്ടന്‍ ടെന്നിസ് പുരുഷ താരം നാളെ ആരംഭിക്കുന്ന മിക്‌സഡ് ഡബിള്‍സില്‍ മത്സരിക്കും. മുന്‍ വനിതാ സിംഗിള്‍സ് ഗ്രാന്‍ഡ് സ്ലാം ജേത്രി എമ്മാ റാഡുക്കാനു ആണ് താരത്തിന്റെ സഖ്യതാരം.

ഇത്തവണ തന്റെ കരിയറിലെ അവസാന വിംബിള്‍ഡണ്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച ആന്‍ഡി മറേ പുരുഷ സിംഗിള്‍സില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് മിക്‌സഡ് ഡബിള്‍സില്‍ മത്സരിക്കാനൊരുങ്ങുന്നത്. 2021 യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ജേതാവായ താരമാണ് എമ്മാ റാഡുക്കാനു.

ഇരുവര്‍ക്കും മക്‌സഡ് ഡബിള്‍സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്റ്രിയാണ് കിട്ടിയിരിക്കുന്നത്. ഇക്കാര്യം വിംബിള്‍ഡണ്‍ സംഘാടകര്‍ ഔദ്യോകിക അറിയിപ്പായി പ്രഖ്യാപിച്ചതോടെയാണ് മത്സരം വിവരം എല്ലാവരും അറിഞ്ഞത്.

37കാരനായ മറേ നിരന്തരം പരിക്ക് അലട്ടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഫോമൗട്ടാണ്. തിരിച്ചുവരവിന് പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏറ്റവും ഒടുവില്‍ ഇത്തവണത്തെ സീസണ്‍ തുടങ്ങുമ്പോള്‍ താരം ഇത് തന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന തരത്തില്‍ സൂചനകള്‍ നല്‍കി. റാഡുക്കാനുവിനൊപ്പം മിക്‌സഡ് ഡബിള്‍സില്‍ മത്സരിക്കുന്ന താരം പുരുഷ ഡബിള്‍സിലും മത്സരിക്കുന്നുണ്ട്. സഹോദരന്‍ ജാമീക്കൊപ്പമാണ് ഡബിള്‍സില്‍ കളിക്കുക.

Recent Posts