ന്യൂദൽഹി: എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാവ് മനീഷ് സിസോദിയയുടെയും ബിആർഎസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി കോടതി ജൂലൈ 25 വരെ നീട്ടി.
നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പ്രത്യേക ജഡ്ജി കാവേരി ബവേജ ഇവരുടെ കസ്റ്റഡി നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: