Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Special Article

നുണയാട്ടിന്റെ കോള്‍മയിര്‍ക്കാലം

എമ്മെസ്byഎമ്മെസ്
Jul 3, 2024, 07:40 am IST
inSpecial Article

അര്‍ത്ഥം കിട്ടിയ അല്പന്‍ പാര്‍ലമെന്റിലെത്തിയാല്‍ അവിടെ പട്ടാപ്പകല്‍ മുത്തുക്കുട ചൂടിയാടുമെന്നതിന്റെ തെളിവാണ് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കന്നിപ്രസംഗം. പച്ചക്കള്ളവും പരിഹാസവും പരനിന്ദയും വിദ്വേഷവും നിറഞ്ഞ ആ പ്രസംഗത്തിന് കൈയടിക്കുകയാണ് മലയാളത്തിലെ ഒരു കൂട്ടം മാധ്യമങ്ങള്‍. അതൊരു നയപ്രഖ്യാപനം കൂടിയാണ്. ഇനിയുള്ള അഞ്ച് കൊല്ലം ഏത് കള്ളത്തിനും കൈയടിക്കുമെന്ന നയപ്രഖ്യാപനം. മോദിയെയും ബിജെപിയെയും താറടിക്കാനും അധിക്ഷേപിക്കാനും കിട്ടുന്ന എല്ലാ അവസരവും അവര്‍ ഉപയോഗിക്കും. അതിന് ഏത് പെരുംനുണയനെയും വാഴ്‌ത്തും. ജനാധിപത്യം സംരക്ഷിക്കാന്‍ അവതാരം പിറന്നു എന്ന മട്ടിലാണ് അകവും പുറവും അവര്‍ എഴുതി നിറച്ചത്. പാര്‍ലമെന്റിലെ വാര്‍ത്തകളുടെ റിപ്പോര്‍ട്ടായിരുന്നില്ല തെരഞ്ഞെടുപ്പ് കാലത്തുദിച്ച കാമം കരഞ്ഞുതീര്‍ക്കും പോലെയാണ് രാഹുല്‍ബാബയുടെ നുണയാട്ട് കേട്ട് കോരിത്തരിച്ചുപോയ മാമ (മാതൃഭൂമി, മനോരമ) മാധ്യമങ്ങളുടെ ഒന്നാം പുറം ഇന്നലെ ഇറങ്ങിയത്.

ഹിന്ദു എന്ന് പറയുന്നവര്‍ ഹിംസയും വിദ്വേഷവും പരത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വിളിച്ചു പറഞ്ഞപ്പോള്‍ അത് ഗുരുതരമായ ആരോപണമാണെന്ന് പറയാന്‍ പ്രധാനമന്ത്രി എഴുന്നേറ്റു. ഉടന്‍ കോള്‍മയിരാണ്ട മാതൃഭൂമി, മനോരമ, മാധ്യമം പ്രഭൃതികള്‍ അതും ആഘോഷമാക്കി. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയാകെ പാര്‍ലമെന്റിനെ വേദിയാക്കി ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഒരാള്‍ പച്ചയ്‌ക്ക് അധിക്ഷേപിക്കുമ്പോള്‍ അത് ശരിയായില്ല എന്ന് പറയാന്‍ മോദി എഴുന്നേറ്റതാണ് പ്രധാനമന്ത്രിയെ നിര്‍ത്തിപ്പൊരിച്ചു എന്ന് ഇവര്‍ എഴുതിപ്പിടിപ്പിച്ചത്. പാര്‍ലമെന്റിനുള്ളില്‍ ഭഗവാന്‍ ശിവന്റെയടക്കമുള്ള ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് രാഹുല്‍ ഉറഞ്ഞുതുള്ളിയത്. കീ കൊടുത്താല്‍ തുള്ളുന്ന പാവയുടെ ഗതിയായിരുന്നു പലപ്പോഴും, പാര്‍ലമെന്റ് ഹാളില്‍ ചിത്രങ്ങളോ പ്ലക്കാര്‍ഡുകളോ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാമകളുടെ മിശിഹ ശിവ്ജിയുടെ ചിത്രത്തിന് വിലക്കുണ്ടോ സാര്‍ എന്ന് ആവര്‍ത്തിച്ച് അപഹസിക്കുകയായിരുന്നു.

അഗ്നിവീറുകളെ സര്‍ക്കാര്‍ അവഹേളിക്കുന്നുവെന്ന്, സൈന്യത്തെ ഭിന്നിപ്പിക്കുന്നുവെന്നൊക്കെ നട്ടാല്‍ കിളിര്‍ക്കാത്ത കള്ളം വിളമ്പുകയായിരുന്നു രാഹുല്‍ ചെയ്തത്. സേവനത്തിലോ അഭ്യാസത്തിനോ ഇടയില്‍ ബലിദാനികളാകുന്ന അഗ്നിവീറിന്റെ കുടുംബത്തിന് ഒരു കോടിയുടെ ധനസഹായം സര്‍ക്കാര്‍ നയമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആധികാരികമായ മറുപടി നല്കിയിട്ടും മാമ മിശിഹയുടെ വാക്കുകള്‍ വലിയ കണ്ടെത്തലായി കൊട്ടിഘോഷിക്കുകയായിരുന്നു അവര്‍. സത്യം പറയില്ലെന്ന് മാത്രമല്ല, കള്ളം കള്ളമാണെന്ന് പറയാനുള്ള മര്യാദ കൂടി കാട്ടിയില്ലെന്ന് സാരം. ഏത് കള്ളവും സത്യമാക്കുന്നതാണ് പുതുകാല മാധ്യമരീതിയെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് വന്നാല്‍ എന്ത് ചെയ്യാനാണ്.

ആകെക്കിട്ടിയ 99 സീറ്റിന്റെ ബലത്തില്‍ പ്രധാനമന്ത്രിയായെന്ന ഭാവത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ വാചകമടി. സ്പീക്കര്‍ അദ്ദേഹത്തെ കുമ്പിട്ട് തൊഴാത്തതിലുള്ള പരിഭവം മറച്ചുവയ്‌ക്കാനുള്ള മര്യാദ പോലും അധികാരാര്‍ത്തിയില്‍ അഹങ്കാരിയായിത്തീര്‍ന്ന അദ്ദേഹത്തിനില്ലാതായിപ്പോയിരിക്കുന്നു. തന്നോട് ചട്ടം പറഞ്ഞ സ്പീക്കര്‍ ഓംബിര്‍ളയ്‌ക്ക് സംസ്‌കാരം പഠിപ്പിച്ചുകൊടുക്കാനിറങ്ങുമ്പോഴാണ് രാഹുല്‍ കുനിഞ്ഞ് തൊഴാത്തതെന്താണെന്ന് ചോദ്യമുയര്‍ത്തിയത്. ഓം ബിര്‍ള സ്പീക്കറായപ്പോള്‍ മോദിക്കൊപ്പം കൈ കൊടുത്തതിന്റെ കഥ ഓര്‍മ്മിപ്പിക്കുകയായിരുന്നു രാഹുല്‍. മോദി കൈ തന്നപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ തല കുനിച്ച് വണങ്ങി. ഞാന്‍ കൈ തന്നപ്പോള്‍ എന്തുകൊണ്ട് എന്നെ വണങ്ങിയില്ല എന്നതായിരുന്നു രാഹുലിന്റെ ചോദ്യം. മുതിര്‍ന്നവരെയും ഉയര്‍ന്ന പദവിയിലിരിക്കുന്നവരെയും തല കുനിച്ച് വണങ്ങുന്നതും കാല്‍ തൊട്ട് തൊഴുന്നതും എന്റെ സംസ്‌കാരമാണെന്ന് ഓം ബിര്‍ള അതിന് മറുപടി നല്കി. തുല്യരോട് ഹസ്തദാനം എന്നത് രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കാനുള്ള ത്രാണിയുള്ള ആളല്ല ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രതിപക്ഷനേതാവ്. സംസ്‌കാരം പാര്‍ലമെന്റില്‍ നിന്ന് കിട്ടേണ്ടതല്ല. ഒരു പ്രധാനമന്ത്രിയെ സാരിത്തുമ്പില്‍ കെട്ടിനടന്നതിന്റെ പാരമ്പര്യത്തില്‍ ഓം ബിര്‍ള പറഞ്ഞ ഈ സംസ്‌കാരം പിറക്കില്ല. പാര്‍ലമെന്റില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അവതരിപ്പിച്ച ഓര്‍ഡിനന്‍സ് പത്രസമ്മേളനത്തില്‍ വലിച്ചുകീറിയെറിയുന്ന പട്ടായബാലന്മാരുടെ ശീലവും രീതിയും ഇതിനപ്പുറം പോകാനിടയുമില്ല. പറഞ്ഞതെല്ലാം അബദ്ധമാണെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടി അറിഞ്ഞ് വരുമ്പോഴേക്കും പിന്നെ മലക്കം മറിച്ചിലാണ്. ഹിന്ദുക്കളെയല്ല, ആര്‍എസ്എസിനെയും ബിജെപിയെയുമാണ് പറഞ്ഞത്, സ്പീക്കറെ അപമാനിച്ചതല്ല സ്പീക്കര്‍ ആരുടെ മുന്നിലും തലകുനിച്ച് വണങ്ങരുതെന്ന അര്‍ത്ഥത്തിലാണ് പറഞ്ഞത് എന്നൊക്കെയാണ് കിടന്ന് ഉരുളുന്നത്.

കന്നിപ്രസംഗം ഇതാണെങ്കില്‍ വരാന്‍ പോകുന്ന നാളുകള്‍ ഈ മനുഷ്യന്‍ എന്തൊക്കെ പറയുമെന്ന് ഒരു ധാരണയുമില്ല. തിരുത്താനാണെങ്കില്‍ ആ പാര്‍ട്ടിയില്‍ അടുക്കളപ്പണിക്കാരല്ലാതെയാരുമില്ല താനും. അമ്മയും മോനും അകത്തും പെങ്ങളും അളിയനും പുറത്തും കാട്ടിക്കൂട്ടുന്നതൊക്കെ ന്യായീകരിച്ച് മെഴുകുക എന്നതാണ് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആകെയുള്ള പണി. ഹൈക്കമാന്‍ഡിന്റെ വലിപ്പം വേണുസാറിനോളമാണെന്ന് അറിയുമ്പോള്‍ ആ പ്രതീക്ഷയും തീരും. പിന്നെന്തെങ്കിലും വേണമെങ്കില്‍ ഇന്‍ഡി മുന്നണി എന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ പിന്നാമ്പുറത്ത് നില്‍ക്കുന്നവര്‍ ചെയ്യണം. അടിച്ചുപിരിയുകയല്ലാതെ അവര്‍ക്ക് വേറെ വഴിയൊന്നും ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. പൊതുസമൂഹം, പ്രത്യേകിച്ച് ഹിന്ദു സമൂഹം കരുതിയിരിക്കേണ്ടത് കേരളത്തിലെ മാതൃഭൂമി, മനോരമ ആവേശങ്ങളെയാണെന്ന് മാത്രം

Tags: Rahul GandhiloksabhaThe age of lying
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

News

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.