കോട്ടയം: 2019- 20 കാലയളവ് മുതല്‍ കേരളത്തിലെ നെല്ല് സംഭരിച്ചതിന്റെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രഹാദ് ജോഷി വ്യക്തമാക്കി. എങ്കിലും കേരളത്തിലെ കര്‍ഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തുക അടിയന്തിരമായി വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് സിവില്‍ സപ്ലൈസ് ജോയിന്റ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൊടുക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചു.
പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാന്‍ എസ്ബിഐ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ധനമന്ത്രി മന്ത്രി നിര്‍മ്മലാ സീതാരാമനും വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നെല്ലിന് താങ്ങുവില വാര്ധിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൂടി കൂട്ടിച്ചേര്‍ത്ത് കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സംസ്ഥാനവിഹിതം ഒഴിവാക്കി കേന്ദ്രംകൂട്ടിയ വില മാത്രം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: