തിരുവനന്തപുരം: 1966 മുതല്‍ തുടര്‍ന്നുവരുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിലെ അഞ്ചുവര്‍ഷ തത്വം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനു
വദിക്കില്ലെന്നും അടിയന്തരമായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കണമെന്നും കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍ രമേശ്.
പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന്റെ പ്രാരംഭനടപടികള്‍ പോലും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എന്‍ജിഒ സംഘ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ നിര്‍വചിക്കപ്പെട്ട പെന്ഷന് സമ്പ്രദായങ്ങള്‍ എല്ലാം ഒന്നിച്ച് ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ‘ജീവാനന്ദം’. ഒന്നാം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ എട്ടുവര്‍ഷമായി തുടരുന്ന ദുര്‍ഭരണം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എല്ലാം തന്നെ കവര്‍ന്നെടുത്തു കഴിഞ്ഞു. സംസ്ഥാന സര്‍വീസില്‍ കരാര്‍ നിയമനം വ്യാപകമായി നടത്തി സിവില്‍ സര്‍വീസിനെ സ്വകാര്യവല്‍കരിക്കുകയാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ജി. ഹരികുമാര്‍ അദ്ധ്യക്ഷനായി. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ്. വിനോദ് കുമാര്‍, പ്രദീപ് പുള്ളിത്തല, നോര്‍ത്ത് ജില്ലാ സെക്രട്ടറി ബി.കെ. സജീഷ് കുമാര്‍, സൗത്ത് ജില്ല സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള 19 ശതമാനം ഡിഎ കുടിശിക ഉടന്‍ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക ലഭ്യമാക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉടന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ധര്‍ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: