ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏക ടെസ്റ്റില്‍ ഭാരതത്തിന് ഗംഭീര വിജയം. 10 വിക്കറ്റിനാണ് ഹര്‍മന്‍പ്രീത് കൗറും കൂട്ടരും ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സിന്റെ വിജയലക്ഷ്യം വെറും 9.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഭാരതം അടിച്ചെടുത്തു. 30 പന്തില്‍ നിന്ന് 24 റണ്‍സുമായി ഷെഫാലി വര്‍മയും 26 പന്തില്‍ നിന്ന് 13 റണ്‍സുമായി ശുഭ സതീഷും പുറത്താകാതെ നിന്നു. രണ്ട് ഇന്നിങ്സിലുമായി ഭാരത ബൗളര്‍ സ്നേഹ് റാണ പത്ത് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ എട്ടും രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റുമാണ് സ്നേഹ് റാണ സ്വന്തമാക്കിയത്. ജൂലന്‍ ഗോസ്വാമിക്ക് ശേഷം വനിതാ ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടുന്ന ആദ്യ ഭാരത താരമാണ് സ്നേഹ് റാണ. സ്കോര്‍ ചുരുക്കത്തില്‍: ഭാാരതം 603/6 ഡിക്ല., 30/0. ദക്ഷിണാഫ്രിക്ക: 266, 373.
രണ്ടിന് 232 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിങ്സ് പു
നരാരംഭിച്ച ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് 373 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ ക്യാപ്റ്റന്‍ വോള്‍വാര്‍ട്ട് 122 റണ്‍സും സുന് ലൂസും 109 റണ്‍സും നേടി. നന്ദിനെ ഡി ക്ലാര്‍ക്ക് 61 റണ്‍സും മരിസാനെ കാപ്പ് 31 റണ്‍സും നേടി. മറ്റുള്ളവര്‍ക്കൊന്നും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. സ്നേഹ് റാണക്ക് പുറമെ ദീപ്തി ശര്‍മ്മ, രാജേശ്വരി ഗെയ്ക്ക്വാദ് എ്ന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തി. പൂജാ വസ്ത്രാകര്‍, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീ
ത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സ്നേഹ് റാണയാണ് കളിയിലെ താരം.
ആദ്യ ഇന്നിങ്സില്‍ ഷഫാലി വര്‍മയുടെയും (197 പന്തില്‍ 205 റണ്‍സ്) സ്മൃതി മന്ദാനയുടെയും (161 പന്തില്‍ 149) കരുത്തിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഭാരതം ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 266-ല്‍ അവസാനിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക 337 റണ്‍സിന് പിന്നിലായി. എട്ട് വിക്കറ്റുകള്‍ നേടിയ സ്നേഹ് റാണയുടെ മുന്നിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്. 25.3 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് സ്നേഹ് റാണ എട്ട് പേരെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: