തിരുവനന്തപുരം: പാര്‍ലമെന്‍റ് പ്രസംഗത്തില്‍ ഹിന്ദുക്കളെ അക്രമാസക്തരെന്ന് വിളിച്ച് രാഹുല്‍ഗാന്ധി. ആര്‍എസ്എസും ബിജെപിയും ഹിന്ദുക്കളല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന അക്രമികളെന്ന് വിളിച്ചത് ആശങ്കയുളവാക്കുന്നുവെന്നും രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു. പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ഭരണഘടന തന്നെ പഠിപ്പിച്ചത് രാഹുല്‍ഗാന്ധി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന പ്രതിപക്ഷനേതാവ് എന്ന പദവിയെ ബഹുമാനിക്കണമെന്നതാണ്. “- രാഹുല്‍ഗാന്ധിയുടെ വില കുറഞ്ഞ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
നമ്മുടെ മഹാത്മാക്കളായ നേതാക്കള്‍ അഹിംസയെക്കുറിച്ചാണ് പറഞ്ഞത്. പക്ഷെ ഹിന്ദു എന്ന് വിളിക്കുന്നവര്‍ വെറുപ്പിനെക്കുറിച്ച് മാത്രം സംസാരിക്കുന്നു. നിങ്ങള്‍ ഹിന്ദുക്കളല്ല.”- രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇതിനെതിരെ അമിത് ഷാ ആഞ്ഞടിച്ചു. രാജ്യത്തെ കോടിക്കണക്കായ ഹിന്ദുക്കളുണ്ട്. ഒരു മതത്തെ അക്രമവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണ്.”- ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് അമിത് ഷാ സദസ്സിനെ ഓര്‍മ്മിപ്പിച്ചു. അതുപോലെ സിഖുകാര്‍ക്ക് നേരെ ദല്‍ഹിയില്‍ 1984ല്‍ കോണ്‍ഗ്രസ് നേതാക്കളുടെ തണലില്‍ നടത്തിയ അക്രമത്തെക്കുറിച്ചും അമിത് ഷാ ഓര്‍മ്മിപ്പിച്ചു. “എല്ലാ ഹിന്ദുക്കളും അക്രമികളാണെന്ന് പ്രസ്താവിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണം.”- അമിത് ഷാ ആവശ്യപ്പെട്ടു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: