തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കാന്‍ പാര്‍ട്ടി തീരുമാനം. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
കോര്‍പറേഷനിലെ ഭരണ വീഴ്ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് മനസിലാക്കിയാണ് പാര്‍ട്ടി ഇടപെടല്‍.മേയറെ മാറ്റിയില്ലെങ്കില്‍ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയില്‍ ആശങ്ക ഉയര്‍ന്നെങ്കിലും മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ആര്യാ രാജേന്ദ്രന്റെ രാഷ്‌ട്രീയ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്. പാര്‍ട്ടിയിലെ ഉന്നത നേതൃത്വവുമായി മേയര്‍ക്ക് അടുത്ത ബന്ധം ഉളളതിനാലാണ് സംരക്ഷിക്കപ്പെടുന്നതെന്നും ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടായ വിഷയത്തില്‍ ബസിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റിയില്‍ ഒരംഗം പറഞ്ഞു. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും പക്വതയില്ലാതെ പെരുമാറിയെന്നാണ് വിമര്‍ശനം.
കോര്‍പറേഷന്‍ ഭരണത്തിലെ വീഴ്ചകള്‍ ജില്ലാ ഘടകം പ്രത്യേകം പരിശോധിക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: