കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമഘട്ടത്തിലെ മീനച്ചില്‍ അടക്കം നാലു താലൂക്കുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ദേശവിരുദ്ധ ശക്തികള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിച്ചത് അങ്ങേയറ്റം ആശങ്കയോടെയാണ് കാണുന്നതെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.
ഇത്തരം നടപടികളുമായി ഇനി മുന്നോട്ടുപോകാമെന്ന ചില കേന്ദ്രങ്ങള്‍ നല്കിയ ഉറപ്പ് ഈ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കിയിട്ടുണ്ട്. ശബരിമലയും വാഗമണ്ണും ഉള്‍പ്പെടുന്ന തന്ത്രപ്രധാന പ്രദേശങ്ങളെ തീവ്രവാദ ശക്തികളുടെ താവളമാക്കാനുളള നീക്കത്തെ ഒരു കാരണവശാലും അനുവദിക്കില്ല.
രാഷ്ട്രീയ ഇടപെടലില്‍ സംസ്ഥാന പോലീസ് സംവിധാനം നോക്കുകുത്തിയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യം ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ ഇതിനകം തന്നെ കൊണ്ടുവന്നതായും ഹരി അറിയിച്ചു.
ശബരിമലയും വാഗമണും ഉള്‍പ്പെടുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സമീപ സ്ഥലങ്ങളില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ രാജ്യസുരക്ഷയില്‍ കരുതലുള്ള ഓരോ പൗരനെയും ഞെട്ടിക്കുന്നതാണ്.
മീനച്ചില്‍, കാഞ്ഞിരപ്പള്ളി, പീരുമേട്, റാന്നി താലൂക്കുകളിലെ പല ഗ്രാമങ്ങളും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. ട്രക്കിംഗ് പോലുളള സാഹസിക ടൂറിസം മറയാക്കി അനധികൃത പരിശീലനവും നടക്കുന്നതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടാതെ അനധികൃത സാമ്പത്തിക – ഹവാല ഇടപാടുകളും ഇവിടെ തഴയ്ക്കുന്നു.
വാഗമണ്‍ ടൂറിസവും ശബരിമല തീര്‍ഥാടനവും മറയാക്കി ദേശ വിരുദ്ധശക്തികള്‍ ഇവിടെ വേരു പടര്‍ത്തുന്നു. തീവ്രവാദ പ്രസ്ഥാനങ്ങളുടെ വിളനിലമായി ഈ പ്രദേശങ്ങള്‍ മാറിയിരിക്കുന്നു. എല്ലാമറിയുന്ന അധികൃതരാകട്ടെ കണ്ണടച്ചു പ്രോല്‍സാഹിപ്പിക്കുന്നു.
വോട്ടു ബാങ്കു രാഷ്ട്രീയത്തില്‍ മാത്രം വിശ്വസിക്കുന്ന കേരളത്തിലെ ഇരു മുന്നണികളാകട്ടെ ഇക്കൂട്ടര്‍ക്കു കുടപിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പാലനം പല പ്രദേശങ്ങളിലുംഅങ്ങേയറ്റം താറുമാറായി.സംസ്ഥാന പോലീസിനെനോക്കു കുത്തിയാക്കിയിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരോട്സംഘടിതമായി തട്ടിക്കയറുന്നതും നടപടികളെ ചെറുത്തു തോല്‍പ്പിക്കുന്നതിനും ഈ താലൂക്കുകളില്‍ ഒരു വിഭാഗം തയ്യാറാകുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
ഈ പ്രദേശങ്ങളില്‍ നിന്നുളള രഹസ്യറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് തീവ്രവാദ വിരുദ്ധപരിശീലന കേന്ദ്രം തുടങ്ങണമെന്ന് ജില്ലാ പോലീസ് മേധാവി നടത്തിയ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ അത് അട്ടിമറിച്ചിരിക്കുകയാണ്.വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇടതു വലതുമുന്നണികള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിയുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം ഇത്തരം ശക്തികള്ക്ക്ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഹരി പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇടമായി പല സ്ഥലങ്ങളും മാറിക്കൊണ്ടിരിക്കുന്നു ഇന്‍ലിജന്‍സ് നിരീക്ഷണം ശക്തിപ്പെടുത്തണം. മുഖം നോക്കാതെ നടപടിയെടുക്കാന്‍ സേനയ്ക്ക് അധികാരം നല്‍കണം. അല്ലെങ്കില്‍ പഴയ ജമ്മു കാശ്മീര്‍ പോലെ, പ്രസ്തുത പ്രദേശങ്ങള്‍ സമാന്തര സംവിധാനമാകുന്ന അവസ്ഥ സംജാതമായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: