ബംഗളൂരു: ജൂലൈ മൂന്നിന് ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമകാര്യ ട്രിബ്യൂണല്‍ (എൻസിഎൽടി) മുന്‍പാകെ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരായ 10 ഹരജികൾ പരിഗണിക്കും. അതിനാൽ ജൂലൈ 3 ‘ബൈജൂസ് ഡേ’ ആയിരിക്കുമെന്ന് എൻസിഎൽടി പറഞ്ഞു.
ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ ഒളിവിലാണെന്നും തങ്ങള്‍ക്ക് നല്‍കാനുള്ള 13 കോടി രൂപ തരാതെ കബളിപ്പിച്ചുവെന്നും പരാതിപ്പെട്ട് ഏറ്റവുമൊടുവില്‍ മൊബൈൽ കമ്പനി ഒപ്പോയും എന്‍സിഎല്‍ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓപ്പോ ഫോണുകളിൽ ബൈജൂസ് ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്ത വകയിലാണ് 13 കോടി കൊടുക്കാനുള്ളതെന്ന് ഓപ്പോ അവകാശപ്പെടുന്നു. ബൈജൂസ് എജ്യു-ടെക് ആപ്പ് ഉടമ ബൈജു രവീന്ദ്രൻ ഒളിവിലായതിനാല്‍ ബന്ധപ്പെടാൻ പറ്റുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഈ ഓപ്പോ പരാതിയും എൻസിഎൽടി ജൂലൈ 3ന് പരിഗണിക്കും. അതേ സമയം ബൈജു രവീന്ദ്രന്‍ ഒളിവിലാണെന്ന് പറയരുതെന്ന് ബൈജൂസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മാത്രമല്ല, കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെയ്‌ക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ജൂലായ് 3ന് എന്‍സിഎല്‍ടി പറഞ്ഞു.
ഇതിനിടെ 1667 കോടി രൂപ അവകാശ ഓഹരിവിറ്റ് പിരിച്ചെടുക്കാനുള്ള നീക്കം എന്‍സിഎല്‍ടി നടത്തിയിരുന്നു. ഇതിലെ വാദം ജൂലായ് നാലിന് കേള്‍ക്കും.
അതേസമയം, ബൈജു രവീന്ദ്രന്റെ ഹരജിയിൽ കർണാടക ഹൈക്കോടതി ജൂലൈ 2-ന് വിധി പറയും. ബൈജൂസ് ആപ്പിന്റെ ഉള്ളടക്കം കൂടുതൽ കമ്പനികൾ വഴി വിതരണം ചെയ്യുന്നത് തടഞ്ഞ് എൻസിഎൽടി ഉത്തരവ് ഇട്ടിരുന്നു. ഇതിനെ എതിർത്ത് ബൈജു രവീന്ദ്രൻ നല്കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി വിധി പറയുക. നിക്ഷേപിച്ചതിന്റെ എട്ട് ശതമാനം വരെ തിരിച്ച് കിട്ടിയ കമ്പനികൾ ഹരജി നൽകിയവരിൽ ഉണ്ടെന്നും അതിനാൽ സ്റ്റേ നിലനിൽക്കില്ലെന്നും ആണ് ബൈജൂസിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: