ന്യൂദല്‍ഹി: മൂന്നാം തവണയും ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നുവെങ്കില്‍ രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷം ഭരിച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ കണ്ടില്ലെങ്കിലും ജനങ്ങള്‍ അത് കണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സുജയ പാര്‍വ്വതി. അതുകൊണ്ടാണ് 60 വര്‍ഷത്തിന് ശേഷവും ഒരു മൂന്നാമൂഴം ഒരു സര്‍ക്കാരിന് നല്‍കിയതെന്നും സുജയ പാര്‍വ്വതി.
നരേന്ദ്രമോദി സര്‍ക്കാരിന് ലഭിച്ച അംഗീകാരത്തിന്റെ മുദ്രതന്നെയാണ്. 240 സീറ്റേ ഉള്ളൂ എന്ന് പറഞ്ഞാലും രാജ്യം എന്‍ഡിഎ ഭരിയ്ക്കുന്നുണ്ടെങ്കില്‍ അത് രാജ്യം അവര്‍ക്ക് നല്കിയ അംഗീകാരത്തിന്റെ മുദ്ര തന്നെയാണ്. – സുജയ പാര്‍വ്വതി പറയുന്നു.
ആ അംഗീകാരത്തിന്റെ മുദ്ര രാഹുല്‍ ഗാന്ധിയ്ക്കും അഖിലേഷ് യാദവിനും ഉണ്ടായിന്നെങ്കില്‍ അവരായിരിക്കും ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ആഭ്യന്തരമന്ത്രിയായും ഇരുന്നേനെ. അതുണ്ടായില്ലല്ലോ. ഇനി രാഹുല്‍ ഗാന്ധി ആണയിടുന്ന ഭരണഘടനയെക്കുറിച്ച് നാളെ പറയാന്‍ പോകുന്നത് നരേന്ദ്രമോദിയും ഭരണപക്ഷവുമാണ്. കാരണം 21 മാസം നീണ്ട ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം ഇന്ത്യയ്ക്ക് സമ്മാനിച്ചത് രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയാണ്. ഇന്ദിരാഗാന്ധി എന്നാണ് അവരുടെ പേര്. അത് മറക്കരുത്. എന്തായാലും രാഹുല്‍ഗാന്ധിയുടെ മുത്തശ്ശി സമ്മാനിച്ച ആ 21 ഇരുണ്ടമാസങ്ങളുടെ അത്രയും വരില്ല നരേന്ദ്രമോദിയുടെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഭരണം.ബിജെപി എംപിമാരെ ഇങ്ങോട്ട് കൂട്ടിയാല്‍ അതിനെ കുതിരക്കച്ചവടം എന്ന് വിളിക്കും. മറിച്ച് ഇന്ത്യാ മുന്നണി എംപിമാരെ മറുപക്ഷത്ത് നിന്നും എത്തിച്ചാല്‍ അതിനെ ശ്ലാഘിയ്ക്കും.- ബിജെപിയെയും നരേന്ദ്രമോദിയെയും തരംകിട്ടുമ്പോഴൊക്കെ വിമര്‍ശിക്കുന്ന ജേണലിസ്റ്റുകളായ അരുണ്‍കുമാറിനെയും ഉണ്ണി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് ചാനല്‍ ചര്‍ച്ചയില്‍ സുജയ പാര്‍വ്വതി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: