പത്തനംതിട്ട:തര്‍ക്കത്തില്‍ തീരുമാനം ഉണ്ടാകും മുമ്പ് കൊടുമണ്ണില്‍ മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിന് മുന്നില്‍ ഓട നിര്‍മാണം തുടങ്ങിയതില്‍ പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്. പ്രകടനം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.പൊലീസ് കാവലില്‍ ആണ് ഓട നിര്‍മാണം.
അലൈന്‍മെന്റ് മാറ്റം വരുത്തി ഓട നിര്‍മിക്കുന്നു എന്ന് ആരോപിച്ച് ജോലികള്‍ ആദ്യം തടഞ്ഞത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍ ആയിരുന്നു.എന്നാല്‍ പാര്‍ട്ടി ഇടപെട്ടതോടെ ശ്രീധരന്‍ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങി.
ശ്രീധരന്‍മാര്‍ക്ക് ഇനി സിപിഎമ്മില്‍ രക്ഷയില്ലെന്നും ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്രീധരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയുന്നതായും പ്രതിഷേധം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു പറഞ്ഞു.
ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തില്‍ കൊടുമണ്‍ സ്റ്റേഡിയം ഭാഗത്താണ് ഓടയുടെ അലൈന്‍മെന്റില്‍ തര്‍ക്കം. മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് സ്വന്തം കെട്ടിടത്തിന് മുന്നില്‍ ഓടയുടെ ഗതിമാറ്റിയത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റുംും കോണ്‍ഗ്രസും ആരോപണം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് നിര്‍മ്മാണവും തടഞ്ഞു. എന്നാല്‍ ഓടയുടെ അലൈന്‍മെന്റ് മാറ്റാന്‍ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസ
പ്രതികരിക്കാൻ ഇവിടെ എഴുതുക: