മുംബയ് : റിലയന്‍സ് ഇന്റസ്ട്രീസിന്റെ വിപണി മൂലധനം 21 ലക്ഷം കോടിയിലെത്തി.ചരിത്രത്തിലാദ്യമായാണ് ഇന്ത്യയില്‍ ഒരു കമ്പനി വിപണി മൂലധനത്തില്‍ ഇത്രയും വലിയ തുകയിലെത്തുന്നത്.
വെള്ളിയാഴ്ച ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ 3129 രൂപ തൊട്ടതോടെയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഈ വര്‍ഷം മാത്രം 20 ശതമാനത്തോളമാണ് റിലയന്‍സ് ഓഹരികളില്‍ വില കൂടിയത്.
ഇന്നലെ റിലയന്‍സ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഓഹരി വില കുതിച്ചു കയറിയത്. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോ 12.5 മുതല്‍ 25 ശതമാനം വരെ വര്‍ധനയാണ് വിവിധ പ്ലാനുകളില്‍ ഏര്‍പ്പെടുത്തിയത്.
ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് ,ജിയോ വരുമാനം 18 ശതമാനവും ലാഭം 26 ശതമാനവും ഉയരുമെന്ന് പ്രവചിച്ചു. റിലയന്‍സ് ഓഹരി മൂല്യം 3380 നും 3580 നും ഇടയിലേക്ക് ഉയരുമെന്നും കമ്പനി വിലയിരുത്തി.
റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം ഉയരുമെന്ന റിപ്പോര്‍ട്ടാണ് മോര്ഗന് സ്റ്റാന്‍ലി, കൊടാക് സെക്യൂരിറ്റീസ് എന്നിവയും പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: