ബെര്‍ളിന്‍: യൂറോ കപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി ഒമ്പതരയ്‌ക്കാണ് ആദ്യ മത്സരം നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലാണ് കൊമ്പുകോര്‍ക്കുക.
ഗ്രൂപ്പ് ബിയില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വി വഴങ്ങിക്കൊണ്ടുമാണ് ഇറ്റലി പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പില്‍ സ്‌പെയിന് പിന്നില്‍ നാല് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായണ് ഇറ്റലിയുടെ മുന്നേറ്റം. സ്‌പെയിനോട് പരാജയപ്പെട്ട ഇറ്റലി ക്രൊയേഷ്യയോട് സമനിലയില്‍ പിരിഞ്ഞു. അല്‍ബേനയയ്‌ക്കെതിരെ മാത്രമാണ് വിജയിച്ചത്.
ഗ്രൂപ്പ് എയില്‍ നിന്ന് തോല്‍വി അറിയാതെയാണ് സ്വിറ്റസര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിന് അര്‍ഹത നേടിയത്. ആതിഥേയരായ ജര്‍മനി ഉള്‍പ്പെടുന്ന ഗ്രൂപ്പായിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്റേത്. ഹംഗറിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അവര്‍ കരുത്തന്‍ പ്രകടനം പുറത്തെടുത്തുകൊണ്ടിരുന്ന ജര്‍മനിയെ സമനിലയില്‍ തളച്ചു. സ്‌കോട്ട് ലന്‍ഡുമായുള്ള ഇവരുടെ മത്സരവും സമനിലയില്‍ പിരിഞ്ഞു. അഞ്ച് പോയിന്റുമായാണ് ഗ്രൂപ്പ് എയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: