പാലക്കാട് :രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് കെ എസ് ആര് ടി സി.
രാത്രി 8 മുതല്‍ രാവിലെ 6 വരെ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ദീര്‍ഘദൂര മള്‍ട്ടി ആക്സില്‍ എ.സി സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഇക്കാര്യം വ്യക്തമാക്കി കെ.എസ്.ആര്.ടി.സി മാനേജിംഗ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്കി.
ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഈ നിര്‍ദ്ദേശം അസൗകര്യമാണെന്നും നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിട്ടുള്ളതാണെന്നും കെ.എസ്.ആര്.ടി.സി മാനേജിംഗ് ഡയറക്ടര്‍ വിശദീകരണത്തില്‍ പറയുന്നു. ഇത്തരം സര്‍വീസുകള്‍ തുടര്‍ന്നും നിര്‍ദ്ദിഷട സ്ഥലങ്ങളിലല്ലാതെ നിര്‍ത്തുന്നതല്ല.
പാലക്കാട് വാളയാര്‍ റൂട്ടില്‍ പതിനാലാംകല്ലില്‍ ബസുകള്‍ നിര്‍ത്താറില്ലെന്ന് പരാതിപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കെ എസ് ആര് ടി സിയുടെ വിശദീകരണം.വാളയാര്‍-പാലക്കാട് റൂട്ടില്‍ രാത്രികാലങ്ങളില്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കെ.എസ്.ആര്.ടി.സി പാലക്കാട് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
പാലക്കാട് സ്വദേശി മണികണ്ഠന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: