കൊച്ചി: മണിപ്പൂരിനുവേണ്ടി മുതലക്കണ്ണീര് പൊഴിക്കുന്ന സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും റഷ്യയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടത്ത ഭീകരരാക്രമണത്തെക്കുറിച്ച് മൗനത്തിലാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു. കഴിഞ്ഞ ദിവസം റഷ്യയിലെ ഡാഗെസ്ഥാനിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചു.
ഗാസയിലെ ഹമാസ് തീവ്രവാദി വിരുദ്ധ പോരാട്ടങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ റഷ്യയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഇടവകാംഗങ്ങള്ക്കുമെതിരെ നടന്ന കൊലയ്ക്കുമെതിരെ മൗനം നടിക്കുകയാണ്.
കന്യാമറിയത്തിന്റെ നാമത്തിലുള്ള പള്ളിയിലെ വൈദികനും വത്തിക്കാന്റെ പ്രതിനിധിയുമായ ഫാദര്‍ നിക്കോളായ് കോര്ട്ടെല് നിക്കോവിനെ താലിബാന് ശൈലിയില്‍ കഴുത്തറുത്താണ് കൊന്നത്. ഈ ഭീകരര്‍ക്കെതിരെ പ്രതികരിക്കാന്‍ കപട മതേതരവാദികള്‍ ആരും തന്നെ രംഗത്ത് വന്നില്ലെന്നുള്ളത് ഭാരതീയ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്കു വേണ്ടി ഭാരതത്തിലുടനീളം ന്യൂനപക്ഷ മോര്‍ച്ച പ്രാര്‍ത്ഥനാഞ്ജലി സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും നോബിള്‍ മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: