മുംബൈ: മഹാരാഷ്‌ട്രയില്‍ എന്‍ഡിഎ സര്‍ക്കാരിന് വേണ്ടി ധനമന്ത്രി അജിത് പവാര്‍ അവതരിപ്പിച്ച ബജറ്റില്‍ പെട്രോളിനും ഡീസലിനും വാറ്റ് ഒഴിവാക്കി. ഇത് മൂലം മഹാരാഷ്ട്രയില്‍ പെട്രോളിന് 65 പൈസയും ഡീസലിന് 2 രൂപ 60 പൈസയും കുറയും. ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
44 ലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും. 7എച്ച് പി മോട്ടോര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് സൗജന്യ വൈദ്യുതി നല്‍കുക.
21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ നല്‍കുമെന്ന് എന്‍ഡിഎ, സ്ത്രീകള്‍ക്ക് മൂന്ന് സൗജന്യ സിലിണ്ടറും നല്‍കും. ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ക്ക് ടിക്കറ്റിന് 50 ശതമാനം ഇളവ് അനുവദിക്കും. കൃഷിക്കായി പമ്പുകള്‍ ഉപയോഗിച്ച കര്‍ഷകരുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളും. ഏകദേശം 46 ലക്ഷം കര്‍ഷകര്‍ക്ക് ഈ സഹായം ലഭിയ്‌ക്കും.
സംഗ്ലി, സോളാപൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജപദ്ധതി നല്‍കും. 75,000 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിയ്‌ക്കും. ജലസേചനമെത്തിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതിയെല്ലാം സൗരോര്‍ജ്ജം വഴി നല്‍കും.
ഷിന്‍ഡേ സര്‍ക്കാരിന്റെ ജനപ്രിയ ബജറ്റ് കണ്ട് ഇനി കണ്ടം വഴി ഓടാനേ ഉദ്ധവ് താക്കറേയ്‌ക്കും ശരദ് പവാറിനും സാധിക്കൂ. അത്രയ്‌ക്കേറെ ജനപക്ഷം പിടിക്കുന്ന ബജറ്റാണിത്. സ്ത്രീകള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് നേരെ സഹായഹസ്തം നീട്ടുന്ന ബജറ്റാണിത്.
മഹാരാഷ്‌ട്രയിലെ മണ്‍സൂണ്‍ കാല സമ്മേളനത്തിലാണ് വെള്ളിയാഴ്ച ധനമന്ത്രി കൂടിയായ അജിത് പവാര്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചത്. ജൂണ്‍ 28ന് ആരംഭിച്ച ബജറ്റ് സമ്മേളനം ജൂലായ് 12 വരെ നീളും..
21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം നല്‍കും. സ്ത്രീകള്‍ക്ക് മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്നും മഹാരാഷ്‌ട്ര ധനമന്ത്രി അജിത് പവാര്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: