Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പിണറായി കോട്ടകളില്‍ വിള്ളല്‍; കൊല്ലത്ത് യുദ്ധമുഖം തുറന്ന് വിരുദ്ധ ചേരി

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Jun 27, 2024, 07:22 pm IST
inKerala

കൊല്ലം: മുതിര്‍ന്ന സിപിഎം നേതാവായ പി.കെ.ഗുരുദാസന്‍, 2016-ല്‍ തനിക്ക് കൊല്ലം സീറ്റ് നല്‍കാതിരുന്നതിന്റെ പ്രതിഷേധം ആദ്യമായി തുറന്ന് പറഞ്ഞത് രണ്ട് ദിവസം മുമ്പ് നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ്. ജില്ലയിലെ സിപിഎമ്മിനെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക നേതൃത്വം വഹിച്ചിരുന്ന ഗുരുദാസന് പോലും തന്റെ നിലപാട് പറയാന്‍ പിണറായി പ്രഭാവം മങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നുവെന്നത് നേതൃത്വത്തെ പോലും അദ്ഭുതപ്പെടുത്തി.

കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം എല്ലാ അര്‍ത്ഥത്തിലും പിണറായി വിജയനെതിരെയുള്ള വിചാരണയായി മാറുകയായിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളില്‍
എം.നൗഷാദ് എംഎല്‍എയും മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവും ഒഴികെ എല്ലാവരും പിണറായിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രംഗത്ത് വന്നു. ഇത്രമേല്‍
കടുത്ത ആക്രമണമുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചതേയില്ല.

യോഗത്തില്‍ പങ്കെടുത്ത പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത എന്നിവര്‍ ചര്‍ച്ചകള്‍ തടയാന്‍ ശ്രമിച്ചതുമില്ല. പിണറായിയും കണ്ണൂര്‍ ലോബിയും പാര്‍ട്ടിയില്‍ അപ്രമാദിത്വം ഉറപ്പിച്ചതോടെ നിശബ്ദരായി പോയ പഴയ പിണറായി വിരുദ്ധ ചേരിയാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് പരസ്യമായി യുദ്ധമുഖം തുറന്നത്.

വി.എസ്.സര്‍ക്കാരില്‍ മന്ത്രിയും രണ്ട് തവണ കൊല്ലം എംഎല്‍എയുമായിരുന്ന പി.കെ. ഗുരുദാസന് 2016-ലെ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഗുരുദാസന്‍ നടത്തി. എന്നാല്‍ ഗുരുദാസനെ ഒതുക്കാന്‍ പിണറായി നേരിട്ടിറങ്ങിയാണ് കൊല്ലത്ത് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

അതില്‍ ഗുരുദാസന് മാത്രമല്ല നേതൃത്വത്തിലെ പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. പക്ഷേ പിണറായിയുടെ അജയ്യതയ്‌ക്ക് മുമ്പില്‍ എല്ലാവരും നിശബ്ദരായി വഴങ്ങി. തുടര്‍ഭരണം കൂടി സാധ്യമാക്കിയതോടെ പിണറായി പറയുന്നതാണ് പാര്‍ട്ടി എന്നനിലയിലേക്ക് സര്‍വാധിപത്യ സ്വഭാവത്തിലേക്ക് മാറി. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എ ആയവര്‍ ഇനി മത്സരിക്കേണ്ടതില്ലെന്നും മുന്‍ മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ വേണ്ടെന്നതും പിണറായിയുടെ തീരുമാനമായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പിണറായി യുഗം അവസാനിക്കുന്നുവെന്ന തിരിച്ചറിവിലാണ് പിണറായിയെ നേരിട്ട് കടന്നാക്രമിക്കാന്‍ എം.എ.ബേബി നേതൃത്വം
നല്‍കുന്ന പിണറായി വിരുദ്ധ ചേരിതയ്യാറായത്. ബേബി കടുത്ത അസ്വസ്ഥനായിരുന്നുവെങ്കിലും പിണറായിയെ നേരിടാന്‍ അശക്തനായിരുന്നു.

എന്നാല്‍ തോല്‍വിയോടെ ബേബി കൂടുതല്‍ കരുത്തോടെ തന്റെ ചേരിയെ ശക്തിപ്പെടുത്തുകയാണ്. പി.ജയരാജന്‍ മുതല്‍ കടകംപള്ളി സുരേന്ദ്രന്‍ വരെ നീളുന്ന പാര്‍ട്ടിയിലെ അസ്വസ്ഥര്‍ ബേബിക്കൊപ്പമുണ്ടെന്നാണ് വിവരം. കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ഭൂരിപക്ഷവും ബേബിക്ക് പിന്നില്‍ അണിനിരന്ന് കഴിഞ്ഞു. പിണറായിക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ശബ്ദിക്കാതിരുന്ന ആര്‍.എസ്.ബാബുവും നൗഷാദ് എംഎല്‍എയും പിണറായിയുടെ കടുത്ത ആശ്രിതരാണ്. ദേശാഭിമാനിയില്‍ നിന്ന് വിരമിച്ചയുടന്‍ ബാബുവിനെ മീഡിയ അക്കാദമി ചെയര്‍മാനും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമാക്കിയത് പിണറായിനേരിട്ടാണ്.

കൊല്ലം ഏരിയ കമ്മിറ്റിയംഗം മാത്രമായിരുന്ന എം.നൗഷാദിനെ ഇരവിപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയതും ജില്ലാ കമ്മിറ്റിയംഗമാക്കിയതും പിണറായി നേരിട്ടാണ്. ബാബു അടുത്തതവണ കൊല്ലം സീറ്റും നൗഷാദ് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വവും പ്രതീക്ഷിച്ചാണ് പിണറായി ചേരിയില്‍ ഉറച്ച് നില്‍ക്കുന്നത്.

Tags: Pinarayi VijayanPK Gurudasanopposition slumsCPM Kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.