ഭോപാല്‍: മധ്യപ്രദേശില്‍ മന്ത്രിമാര്‍ ഇനി അവരുടെ ആദായ നികുതി സ്വന്തമായി അടയ്ക്കണം. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കില്ല.
ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. എല്ലാ മന്ത്രിമാരും അവരുടെ ശമ്പളത്തിനും അലവന്‍സുകള്‍ക്കും ആദായ നികുതി നല്‍കണം. 1972ലെ ആദായ നികുതി ചട്ടം മാറ്റുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തേ മന്ത്രിമാരുടെ ആദായ നികുതി സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കുകയായിരുന്നു. 52 വര്‍ഷമായുള്ള ചട്ടമാണ് മധ്യപ്രദേശ് മന്ത്രിസഭ തിരുത്തിക്കുറിച്ചത്. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ച് മന്ത്രി കൈലാഷ് വിജയ വര്‍ഗ്യയാണ് ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശിലെ റെയില്‍വെ പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ പൊതുമരാമത്തു വകുപ്പിനെ അനുവദിച്ചതായി മന്ത്രി പറഞ്ഞു.
മധ്യപ്രദേശില്‍ സൈനിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സ്കോളര്‍ഷിപ്പ് തുടരുന്നതോടൊപ്പം, സംസ്ഥാനത്തിനു പുറത്തെ സൈനിക് സ്കൂളുകളില്‍ പഠിക്കുന്ന തദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: