ബര്‍ലിന്‍ : ഏഴ് തവണ എഫ്1 ലോക ചാമ്പ്യനായ മൈക്കല്‍ ഷൂമാക്കറുടെ കുടുംബത്തെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ലക്ഷക്കണക്കിന് യൂറോ ഇവര്‍ ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
2013-ല്‍ ഫ്രഞ്ച് ആല്‍പ്സിലെ ഒരു സ്കീയിംഗ് അപകടത്തില്‍ ഷൂമാക്കറിന് ഗുരുതര പരിക്കേറ്റിരുന്നു.ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ കുടുംബമാണ് പുറത്തു വിടുന്നത്.
. ഷൂമാക്കര്‍ കുടുംബം പൊതുജനങ്ങളോട് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. ഡാര്‍ക്ക് വെബില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെങ്കില്‍ ലക്ഷക്കണക്കിന് യൂറോ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പടിഞ്ഞാറന്‍ ജര്‍മനിയിലെ വുപ്പര്‍ട്ടാലില്‍ നിന്നാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.അറസ്റ്റിലായത് 53 വയസുള്ള പിതാവും 30 വയസുള്ള മകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: