- വിശദവിവരങ്ങള്‍ ജൂണ്‍ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications- ലിങ്കിലും ഒറ്റതവണ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷയും ജൂലൈ 17 വരെ
- കാറ്റഗറി നമ്പര്‍ 124/2024 മുതല്‍ 186/2024 വരെ തസ്തികകള്‍ക്ക് അപേക്ഷിക്കാം
- തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും പിഎസ്‌സി വെബ്‌സൈറ്റില്‍
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 124/2024 മുതല്‍ 186/2024 വരെയുള്ള തസ്തികകളില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂണ്‍ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തസ്തികകളും വകുപ്പുകളും ചുവടെ-
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍- ഒാഫ്താല്‍മോളജി (മെഡിക്കല്‍ വിദ്യാഭ്യാസം), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (എന്‍ജിനീയറിങ് കോളേജുകള്‍/സാങ്കേതിക വിദ്യാഭ്യാസം), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) (കേരള ജല അതോറിറ്റി), ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍)- കോമേഴ്‌സ്, ഹിന്ദി (കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം), അസിസ്റ്റന്റ് എന്‍ജിനീയര്‍ (സീവില്‍) (തസ്തികമാറ്റം വഴിയുള്ള നിയമനം) (കെഎസ്ഇബി), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍-കം-ഓപ്പറേറ്റര്‍ (കേരള സംസ്ഥാന ബിവറേജസ്) (മാനുഫാകചറിങ് ആന്റ് മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡ്), ജൂനിയര്‍ അനലിസ്റ്റ് (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്), മോര്‍ച്ചറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ആരോഗ്യവകുപ്പ്), കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ആരോഗ്യം), ഡയാലിസ്‌സ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഒഴിവുകള്‍ 68) (ആരോഗ്യവകുപ്പ്), ട്രേഡ്‌സ്മാന്‍- റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, വെല്‍ഡിങ്, മെഷ്യനിസ്റ്റ് (സാങ്കേതിക വിദ്യാഭ്യാസം), സ്‌റ്റെനോഗ്രാഫര്‍ (കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്),
ജില്ലാതലം: ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (സംസ്‌കൃതം) (ഒഴിവുകള്‍ തൃശൂര്‍, പാലക്കാട്), യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം- തസ്തികമാറ്റം വഴിയുള്ള നിയമനം) ഒഴിവുകള്‍- ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ (വിദ്യാഭ്യാസ വകുപ്പ്), ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (കണ്ണൂര്‍) (മൃഗസംരക്ഷണം), ബ്ലാക്ക്‌സ്മിത്ത് (കോഴിക്കോട്) (ആരോഗ്യം).
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍/ടെക്‌നിക്കല്‍ അസിസ്റ്റന്റ്(കെമിക്കല്‍) (എസ്‌സി/എസ്ടി) (ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്) ലൈബ്രേറിയന്‍ ഗ്രേഡ് 3 (എസ്ടി) (സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി), ക്ലര്‍ക്ക് – ടൈപ്പിസ്റ്റ് (എസ്‌സി/എസ്ടി-വിമുക്തഭടന്മാര്‍ക്ക് മാത്രം) (എന്‍സിസി/സൈനികക്ഷേമം) ജില്ലാതലം- ഒഴിവുകള്‍ തിരുവനന്തപുരം, കണ്ണൂര്‍.
എന്‍സിഎ റിക്രൂട്ട്‌മെന്റ്, സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസര്‍- ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (ബ്ലഡ് ബാങ്ക്), ധീവര 1 (മെഡിക്കല്‍ വിദ്യാഭ്യാസം), അസിസ്റ്റന്റ് പ്രൊഫസര്‍- ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ (ഹിന്ദു നാടാര്‍) 1 (മെഡിക്കല്‍ വിദ്യാഭ്യാസം), കൃഷി ഓഫീസര്‍ (എസ്‌സിസിസി- ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി 1) (കാര്‍ഷിക വികസന കര്‍ഷകക്ഷേമം), ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (പട്ടികവര്‍ഗം 2), ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (പട്ടികജാതി 4, പട്ടികവര്‍ഗം 1) (കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം), ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ 1) (മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വ്വീസ്), ടൈം കീപ്പര്‍ (പട്ടികജാതി 1) കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനിയേഴ്‌സ് കമ്പനി),
ജില്ലാതലം- ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (ഈഴവ/തിയ്യ/ബില്ലവ- മലപ്പുറം 19, കണ്ണൂര്‍ 1, വയനാട് 3, വിശ്വകര്‍മ- കൊല്ലം 1, മലപ്പുറം 4, കണ്ണൂര്‍ 1, വയനാട് 2; ഒബിസി- മലപ്പുറം 3, വയനാട് 1, ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യ-മലപ്പുറം 5, കണ്ണൂര്‍ 1, വയനാട് 2; എസ്‌ഐയുസി നാടാര്‍- കൊല്ലം 1, മലപ്പുറം 1; ഹിന്ദു നാടാര്‍- മലപ്പുറം 2, എസ്‌സിസിസിസി- മലപ്പുറം 1, ധീവര- മലപ്പുറം 1, പട്ടികജാതി- മലപ്പുറം 13, വയനാട് 2 ; പട്ടികവര്‍ഗം- മലപ്പുറം 2, വയനാട് 1) (വിദ്യാഭ്യാസം); ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്- ഒബിസി- പാലക്കാട് 1, പട്ടികവര്‍ഗം പാലക്കാട് 1 (വിദ്യാഭ്യാസം), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) യുപിഎസ്- പട്ടികജാതി- തിരുവനന്തപുരം 1, പാലക്കാട് 3, കണ്ണൂര്‍ 2, കോഴിക്കോട് 4, മലപ്പുറം 2; പട്ടികവര്‍ഗം- മലപ്പുറം 3, കോഴിക്കോട് 1 (മൂന്നാം എന്‍സിഎ), പട്ടികവര്‍ഗം- പാലക്കാട് 1, കാസര്‍ഗോഡ് 1 (നാലാം എന്‍സിഎ), ഹിന്ദു നാടാര്‍- മലപ്പുറം 1; എല്‍സി/ആംഗ്ലോ ഇന്ത്യന്‍- മലപ്പുറം 1, ഈഴവ/തിയ്യ/ബില്ലവ- മലപ്പുറം 12, കോഴിക്കോട് 4; വിശ്വകര്‍മ- കാസര്‍ഗോഡ് 2 (വിദ്യാഭ്യാസം); എല്‍പി സ്‌കൂള്‍ ടീച്ചര്‍ (കന്നട മാധ്യമം) (എസ്‌സിസിസി- കാസര്‍ഗോഡ് 1) (വിദ്യാഭ്യാസം); ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, ഹിന്ദു നാടാര്‍- പത്തനംതിട്ട 1, എസ്‌ഐയുസി നാടാര്‍- ആലപ്പുഴ 1 (ആരോഗ്യ വകുപ്പ്); എല്‍ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്തഭടന്മാര്‍ക്ക് മാത്രം)- പട്ടികജാതി- കൊല്ലം 1, കോട്ടയം 1, എറണാകുളം 1, തിരുവനന്തപുരം 1; എല്‍സി/ആംഗ്ലോ ഇന്ത്യന്‍- പത്തനംതിട്ട 1, ഒബിസി- കൊല്ലം 1, മുസ്ലിം- തിരുവനന്തപുരം 1 (എന്‍സിസി/സൈനികക്ഷേമം); പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) യുപിഎസ്-എസ്‌സി-എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ്- ഓരോന്ന് വീതം; പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്- ഈഴവ/തിയ്യ/ബില്ലവ- തിരുവനന്തപുരം 1, പട്ടികജാതി- കൊല്ലം 1, ആലപ്പുഴ 1 (വിദ്യാഭ്യാസം). പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്-എസ്‌സിസിസി- മലപ്പുറം 1, പട്ടികവര്‍ഗം- പാലക്കാട് 1, കാസര്‍ഗോഡ് 1, പട്ടികജാതി- കൊല്ലം 2, പത്തനംതിട്ട 1, കോട്ടയം 2, ആലപ്പുഴ 2, എറണാകുളം 4, തൃശൂര്‍ 3, പാലക്കാട് 2, കോഴിക്കോട് 3, വയനാട് 2, കാസര്‍ഗോഡ് 2 (വിദ്യാഭ്യാസം); പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്), യുപിഎസ്- ഈഴവ/തിയ്യ/ബില്ലവ- കണ്ണൂര്‍ 1 (വിദ്യാഭ്യാസം).
തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം, സംവരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: